'എനിക്ക് കിട്ടിയ വോട്ടുകള്‍ കുമ്മനത്തിന് കിട്ടില്ല'; ശബരിമലയുടെ നേട്ടം മണ്ണും ചാരിനിന്നവര്‍ കൊണ്ടുപോയി; തുറന്ന് പറഞ്ഞ് ഒ രാജഗോപാല്‍

തനിക്ക് നേമത്ത് തനിക്ക് വ്യക്തിപരമായി കിട്ടിയ വോട്ടുകള്‍ കുമ്മനത്തിന് കിട്ടിയില്ല. തനിക്ക് ബന്ധങ്ങള്‍ വെച്ചുകിട്ടുന്നത് മറ്റുള്ളവര്‍ക്ക് കിട്ടില്ലെന്നും രാജഗോപാല്‍ 
'എനിക്ക് കിട്ടിയ വോട്ടുകള്‍ കുമ്മനത്തിന് കിട്ടില്ല'; ശബരിമലയുടെ നേട്ടം മണ്ണും ചാരിനിന്നവര്‍ കൊണ്ടുപോയി; തുറന്ന് പറഞ്ഞ് ഒ രാജഗോപാല്‍


തിരുവനന്തപുരം: മോദി തരംഗത്തിലും കേരളത്തില്‍ വിജയം നേടാനാവത്തതില്‍ പ്രതികരണവുമായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. ശബരിമലപ്രക്ഷോഭത്തിന്റെ നേട്ടം മണ്ണും ചാരിനിന്നവന്‍ കൊണ്ടുപോയി. ഗുണം കിട്ടിയത് ഒന്നും ചെയ്യാത്ത യുഡിഎഫിനാണ്. അതുകൊണ്ടാണ് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നാമതായെതെന്നും രാജഗോപാല്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ ബിജെപി നന്നായി പോരാടി. എന്നാല്‍ ഗുണം കിട്ടിയില്ലെന്ന് രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ പരാജയത്തിന് കാരണം സിപിഎം നേതാക്കള്‍ വ്യാപകമായി കോണ്‍ഗ്രസിന് വോട്ട് ചെയ്തതാണ്. ജില്ലയിലുള്ള സിപിഎം മന്ത്രിയും മേയറുമാണ് ഇതിന് നേതൃത്വം നല്‍കിയത്. തനിക്ക് നേമത്ത് തനിക്ക് വ്യക്തിപരമായി കിട്ടിയ വോട്ടുകള്‍ കുമ്മനത്തിന് കിട്ടിയില്ല. തനിക്ക് ബന്ധങ്ങള്‍ വെച്ചുകിട്ടുന്നത് മറ്റുള്ളവര്‍ക്ക് കിട്ടില്ലെന്നും രാജഗോപാല്‍ പറഞ്ഞു. 

കേരളത്തിലെ പരാജയകാരണം പഠിക്കാതെ പറയാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാവിന്റെ പ്രതികരണം. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ  ലോക്‌സഭാ
തെരഞ്ഞടുപ്പിലുണ്ടായ മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. നേമത്ത് പതിനെട്ടായിരം വോട്ടിന്റെ ലീഡ് ഉള്ളിടത്ത് ഇത്തവണ എട്ടായിരമായി കുറഞ്ഞു. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com