പ്രതീക്ഷിച്ചത് 2.17 ലക്ഷം ; കിട്ടിയത് 1.37 ലക്ഷം മാത്രം ; മനക്കോട്ടകള്‍ തകര്‍ന്ന് എറണാകുളത്തെ ബിജെപി നേതൃത്വം

കേന്ദ്രമന്ത്രി മല്‍സരരംഗത്തിറങ്ങിയിട്ടും വിചാരിച്ച നേട്ടം ഉണ്ടാക്കാനായിട്ടില്ലെന്നാണ് എറണാകുളത്തെ ബിജെപി നേതാക്കളുടെ വിലയിരുത്തല്‍
പ്രതീക്ഷിച്ചത് 2.17 ലക്ഷം ; കിട്ടിയത് 1.37 ലക്ഷം മാത്രം ; മനക്കോട്ടകള്‍ തകര്‍ന്ന് എറണാകുളത്തെ ബിജെപി നേതൃത്വം

കൊച്ചി : ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തില്‍ വന്‍ മുന്നേറ്റം പ്രതീക്ഷിച്ച ബിജെപി കടുത്ത നിരാശയില്‍. കേന്ദ്രമന്ത്രി മല്‍സരരംഗത്തിറങ്ങിയിട്ടും വിചാരിച്ച നേട്ടം ഉണ്ടാക്കാനായിട്ടില്ലെന്നാണ് എറണാകുളത്തെ ബിജെപി നേതാക്കളുടെ വിലയിരുത്തല്‍. മണ്ഡലങ്ങളില്‍ നിന്നുള്ള കണക്കുപ്രകാരം പാര്‍ട്ടി എറണാകുളത്ത് 2.17 ലക്ഷം വോട്ടാണ് കണക്കുകൂട്ടിയിരുന്നത്. 

എന്നാല്‍ കിട്ടിയതാകട്ടെ 1,37,749 വോട്ടുകളാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 99,003 വോട്ടാണ് എറണാകുളത്ത് നേടിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ ഏഴു മണ്ഡലങ്ങളിലുമായി 1,43,572 വോട്ട് നേടിയിരുന്നു. അതിന് ആനുപാതികമായ വളര്‍ച്ചയാണ് ജില്ലാ നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. 

സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രിയാണെന്നത് വോട്ട് കൂടുതല്‍ കിട്ടുന്നതിനുള്ള സാഹചര്യമായി കണക്കുകൂട്ടി. അല്‍ഫോണ്‍സ് കണ്ണന്താനത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വോട്ടും ബിജെപി പ്രതീക്ഷിച്ചിരുന്നു. ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം കുടുംബങ്ങളില്‍ നിന്നുവരെ സ്ത്രീകളുടെ വോട്ട് ലഭിക്കുമെന്നും കണക്കുകൂട്ടി. 

എന്നാല്‍ പ്രതീക്ഷയ്ക്ക് അനുസരിച്ച് വോട്ടുവര്‍ധന ഉണ്ടായില്ല. ചാലക്കുടിയിലും വലിയ വര്‍ധന ഉണ്ടാക്കാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 92,848 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളിലായി 1,53,616 വോട്ടുകള്‍ ലഭിച്ചു. ഇത്തവണ അത് 1, 54,159 വോട്ടായി മാത്രമാണ് ഉയര്‍ത്താനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com