പ്ലസ‌് വൺ: ആദ്യ അലോട്ട‌്മെന്റ‌് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, 2,00,099 കുട്ടികൾക്ക് പ്രവേശനം 

അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ ഈ മാസം 27-ാം തിയതി നാലു മണിക്കുള്ളിൽ അതതു സ്കൂളിൽ നിർബന്ധമായി പ്രവേശനം നേടണം
പ്ലസ‌് വൺ: ആദ്യ അലോട്ട‌്മെന്റ‌് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, 2,00,099 കുട്ടികൾക്ക് പ്രവേശനം 

തിരുവനന്തപുരം: പ്ലസ‌് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട‌്മെന്റ‌് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2,00,099 സീറ്റിലേക്കാണ‌് ആദ്യ അലോട്ട‌്മെന്റ‌്. അലോട്ട‌്മെന്റ‌് ഫലം പൊതുവിദ്യാഭ്യാസവകുപ്പിന്റെ http://www.hscap.kerala.gov.in എന്ന വെബ‌്സൈറ്റിൽ ലഭ്യമാണ്.   

 4,79,730 വിദ്യാർത്ഥികളാണ് അപേക്ഷ നൽകിയിരുന്നത്. 42,471 സീറ്റുകൾ അവശേഷിക്കുന്നുണ്ട‌്. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ ഈ മാസം 27-ാം തിയതി നാലു മണിക്കുള്ളിൽ അതതു സ്കൂളിൽ നിർബന്ധമായി പ്രവേശനം നേടണം. അല്ലാത്തപക്ഷം അവരെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.

ആദ്യ അലോട്ട്മെന്റിൽ ഇടം നേടാത്തവരെ അടുത്ത അലോട്ട്മെന്റിൽ പരി​ഗണിക്കും. ആദ്യ അലോട്ട്മെന്റിൽ തന്നെ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അല്ലാത്തവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.താൽക്കാലിക പ്രവേശനത്തിന് ഫീസടേക്കണ്ടതില്ല. 

ഇതുവരെ അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് രണ്ടാമത്തെ അലോട്ട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സ്വീകരിക്കും. സ്പോർട്സ് ക്വോട്ട, സ്പെഷ്യൽ അലോട്ട്മെന്റ് റിസൾട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട‌്.  മുഴുവൻ കുട്ടികൾക്കും പ്രവേശനം സാധ്യമാകുംവിധം പ്ലസ‌് വൺ സീറ്റുകൾ വർധിപ്പിച്ചായിരിക്കും തുടർ അലോട്ട‌്മെന്റുകൾ നടത്തുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com