അന്തേവാസികൾ അവതാരകരും ​ഗായകരുമാകും; വിയ്യൂർ ജയിലിൽ നിന്ന് ഇനി ടെലിവിഷൻ ചാനലും

‘ഫ്രീ​ഡം ചാ​ന​ൽ’ എന്ന പേരിൽ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് ചാനൽ വരുന്നത്
അന്തേവാസികൾ അവതാരകരും ​ഗായകരുമാകും; വിയ്യൂർ ജയിലിൽ നിന്ന് ഇനി ടെലിവിഷൻ ചാനലും

തൃ​ശൂ​ർ: ഇ​ന്ത്യ​യി​ൽ ഇ​താ​ദ്യ​മാ​യി ജ​യി​ലി​ൽ നി​ന്നും ഒ​രു ചാ​ന​ൽ സം​പ്രേ​ഷ​ണം ആ​രം​ഭി​ക്കു​ന്നു. ‘ഫ്രീ​ഡം ചാ​ന​ൽ’ എന്ന പേരിൽ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് ചാനൽ വരുന്നത്.  ജ​യി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ബ്രാ​ൻ​ഡ് ആ​യി മാ​റി​യ ഫ്രീ​ഡം എ​ന്ന പേ​ര് ചാനലിനും ഇടുകയായിരുന്നു.  ജ​യി​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡിജിപി ആ​ർ ശ്രീ​ലേ​ഖ ചാ​ന​ലിന്റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. 

അ​വ​താ​ര​ക​രും ഗാ​യ​ക​രു​മാ​യി അ​ന്തേ​വാ​സി​ക​ളും ചാ​ന​ലിലൂടെ തി​ള​ങ്ങും. ഇ​ഷ്​​ട​ഗാ​ന​ങ്ങ​ള്‍, ത​ട​വു​കാ​ര്‍ നി​ര്‍മി​ക്കു​ന്ന ഹ്ര​സ്വ​ചി​ത്ര​ങ്ങ​ള്‍,  കോ​മ​ഡി ഷോ, ​മി​മി​ക്രി, ഡാ​ന്‍സു​ക​ള്‍ എ​ന്നി​വ​യും ക​ലാ​മൂ​ല്യ​മു​ള്ള സി​നി​മ​ക​ളും ചാ​ന​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യും. ചാ​ന​ലി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍ ഒ​രാ​ഴ്ച മു​മ്പേ ഷൂ​ട്ട് ചെ​യ്ത് എ​ഡി​റ്റി​ങ്​ വ​ര്‍ക്കു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി സ്‌​ക്രീ​നി​ങ്ങി​നു ശേ​ഷം അ​ന്തേ​വാ​സി​ക​ളെ പാ​ര്‍പ്പി​ച്ചി​രി​ക്കു​ന്ന ബാ​ര​ക്കു​ക​ളി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ടെലിവിഷനിലൂടെ ചാ​ന​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യും.

ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ജ​യി​ലി​ൽ നി​ന്ന്​ പ്ര​ക്ഷേ​പ​ണം തു​ട​ങ്ങി​യ ഫ്രീ​ഡം മെ​ല​ഡി എ​ന്ന റേ​ഡി​യോ​യും മി​ക​ച്ച പ​രി​പാ​ടി​ക​ളു​മാ​യി സ​ജീ​വ​മാ​ണ്. ഇ​തി​ന്റെയും അ​വ​താ​ര​ക​രും സാ​ങ്കേ​തി​ക പ്ര​വ​ര്‍ത്ത​ക​രു​മൊ​ക്കെ ത​ട​വു​കാ​ര്‍ തന്നെ​​യാ​ണ്.ജ​യി​ലു​ക​ളി​ല്‍ ആ​ദ്യ​മാ​യി രൂ​പം കൊ​ണ്ട മ്യൂ​സി​ക് ബാ​ൻ​ഡാ​യ ഫ്രീ​ഡം മെ​ല​ഡി​യും വി​യ്യൂ​ർ ജ​യി​ലി​ൽ നി​ന്നാ​ണ്. ഫ്രീ​ഡം ഫി​ലിം ക്ല​ബും ജ​യി​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com