'ആഴ്ചയില്‍ നാലുതവണ കടക്ക് പുറത്ത്, അങ്ങോട്ട് മാറിനില്‍ക്ക് മന്ത്രങ്ങള്‍ ഉരുവിടണം; സഖാവേ മടങ്ങിവരാവുന്നതേ ഉളളൂ'; പരിഹാസം 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎം കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍
'ആഴ്ചയില്‍ നാലുതവണ കടക്ക് പുറത്ത്, അങ്ങോട്ട് മാറിനില്‍ക്ക് മന്ത്രങ്ങള്‍ ഉരുവിടണം; സഖാവേ മടങ്ങിവരാവുന്നതേ ഉളളൂ'; പരിഹാസം 

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎം കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.'ആഴ്ചയില്‍ നാല് തവണ 'കടക്ക് പുറത്ത്' 'അങ്ങോട്ട് മാറിനില്‍ക്ക്' മന്ത്രങ്ങള്‍ ഉരുവിടണം. എതിരഭിപ്രായങ്ങള്‍ പറയുന്നവരെ സൈബര്‍ അണികളെക്കൊണ്ട് ചീത്തപറഞ്ഞൊതുക്കണം. മന്ത്രിയുടെ വീട്ടില്‍ പരിദേവനവുമായി എത്തുന്നവരെ കാണാന്‍ പറ്റില്ലെന്ന് തിരിച്ചയക്കണം.'- സനല്‍കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'രാഷ്ട്രീയ എതിരാളികളെ വെട്ടിയോ കുത്തിയോ ഒക്കെ കൊല്ലുന്ന അണികള്‍ക്ക് ജയിലില്‍ സ്വീകരണം ഒരുക്കണം. ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ പരോള്‍ കൊടുത്ത് കൊടുത്ത് അവര്‍ക്ക് തന്നെ മടുപ്പുണ്ടാക്കണം. ജനകീയ സമരങ്ങളെ പോലീസിനെക്കൊണ്ട് അടിച്ചോടിക്കണം. പരിസ്ഥിതി സമരക്കാരെ മാവോയിസ്റ്റുകളാക്കണം..ഇത്രയൊക്കെ ചെയ്താല്‍ മടങ്ങിവരാവുന്നതേ ഉള്ളു സഖാവേ. സാരമില്ല.' - സനല്‍കുമാര്‍ ശശിധരന്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com