ജനങ്ങളുടെ  സ്വപ്‌നം പൊലിഞ്ഞതില്‍ സഹതാപം: ഇന്നസെന്റ്

ചാലക്കുടിയില്‍ 1,32,274 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബെന്നി ബെഹനാന്‍ വിജയിച്ചത്. ചരിത്രത്തിലാദ്യമായാണ് ചാലക്കുടിയില്‍ യുഡിഎഫിന് ഇത്രയും സീറ്റ് ലഭിക്കുന്നത്.
ജനങ്ങളുടെ  സ്വപ്‌നം പൊലിഞ്ഞതില്‍ സഹതാപം: ഇന്നസെന്റ്

കേന്ദ്രം കോണ്‍ഗ്രസ് ഭരിക്കുമെന്ന് വിശ്വസിച്ചതിന്റെ അടിസ്ഥാനത്തിലാണ് വോട്ടര്‍മാര്‍ കേരളത്തില്‍ യുഡിഎഫിനെ വിജയിപ്പിച്ചതെന്ന് ഇന്നസന്റ്. ജനങ്ങളുടെ ആ സ്വപ്‌നം പൊലിഞ്ഞതില്‍ തനിക്ക് സഹതാപമേയുള്ളൂവെന്നും ഇന്നസെന്റ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജനങ്ങളുടെ സ്വപ്‌നം പൊലിഞ്ഞതില്‍ എനിക്ക് സഹതാപം മാത്രമേ ഉള്ളൂ. മോദിക്കെതിരായ തരംഗമാണ് കേരളത്തിലുടനീളം ഉണ്ടായത്. ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിലയുറപ്പിച്ചു. അതാണ് തന്റെയും എല്‍ഡിഎഫിന്റെയും പരാജയത്തിന് കാരണമായത്'- ഇന്നസന്റ് വ്യക്തമാക്കി. 

ചാലക്കുടിയില്‍ 1,32,274 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബെന്നി ബെഹനാന്‍ വിജയിച്ചത്. ചരിത്രത്തിലാദ്യമായാണ് ചാലക്കുടിയില്‍ യുഡിഎഫിന് ഇത്രയും സീറ്റ് ലഭിക്കുന്നത്. 473444 വോട്ടുകള്‍ ബെഹനാന്‍ നേടിയപ്പോള്‍ സിറ്റിങ് എംപിയായ ഇന്നസന്റിന് 341170 വോട്ടുകളാണ് ലഭിച്ചത്. 2014ല്‍  കോണ്‍ഗ്രസിലെ അതികായനായ പിസി ചാക്കോയെ പരാജയപ്പെടുത്തിയാണ് ഇന്നസന്റ് ലോക്‌സഭയില്‍ എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com