'പല തവണ അടിച്ചു പുറത്തു കളഞ്ഞപ്പോഴുള്ള അതേ 'ഗുണഗണങ്ങള്‍ ' മാത്രമേ നിങ്ങളില്‍ ഇപ്പോഴും ഉള്ളു': ശാരദക്കുട്ടി

ഓര്‍ക്കാപ്പുറത്തു കിട്ടിയ വിജയം കൊണ്ട് തങ്ങള്‍ 'സംശുദ്ധ'രാഷ്ട്രീയക്കാരായി പോയെന്ന വല്യ ഭാവം ആര്‍ക്കും വേണ്ട
'പല തവണ അടിച്ചു പുറത്തു കളഞ്ഞപ്പോഴുള്ള അതേ 'ഗുണഗണങ്ങള്‍ ' മാത്രമേ നിങ്ങളില്‍ ഇപ്പോഴും ഉള്ളു': ശാരദക്കുട്ടി

കേരളത്തിലെ കോണ്‍ഗ്രസിന്റെ തിളക്കമാര്‍ന്ന വിജയത്തെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. അഴിമതിയില്‍ മുങ്ങിക്കുളിച്ച് കിടന്നവരെത്തന്നെയാണ്, മൂന്നു വര്‍ഷം മുന്‍പ് തൂത്തുവാരിതോല്‍പിച്ചവരെത്തന്നെയാണ്, പെണ്‍പീഢനക്കേസിലെ ആരോപിതരെ ഉള്‍പ്പെടെയാണ് ഇപ്പോള്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചിരിക്കുന്നത് എന്നു മറക്കരുതെന്ന് ശാരദക്കുട്ടി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ഓര്‍ക്കാപ്പുറത്തു കിട്ടിയ വിജയം കൊണ്ട് തങ്ങള്‍ 'സംശുദ്ധ'രാഷ്ട്രീയക്കാരായി പോയെന്ന വല്യ ഭാവം ആര്‍ക്കും വേണ്ട. പല തവണ അടിച്ചു പുറത്തു കളഞ്ഞപ്പോഴുള്ള അതേ 'ഗുണഗണങ്ങള്‍ ' മാത്രമേ നിങ്ങളില്‍ ഇപ്പോഴും ഉള്ളു എന്നും നാളെ മുതല്‍ അതു കൂടുതല്‍ ശക്തമാവുകയേയുള്ളുവെന്നും കേരളത്തിലറിയാത്തവരില്ല. അതു കൊണ്ട് വലിയ അഭിനന്ദനമൊന്നും അഭിനന്ദിക്കാനില്ലെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അഴിമതിയില്‍ മുങ്ങിക്കുളിച്ച് കിടന്നവരെത്തന്നെയാണ്, മൂന്നു വര്‍ഷം മുന്‍പ് തൂത്തുവാരിതോല്‍പിച്ചവരെത്തന്നെയാണ്, പെണ്‍പീഢനക്കേസിലെ ആരോപിതരെ ഉള്‍പ്പെടെയാണ് ഇപ്പോള്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചിരിക്കുന്നത് എന്നു മറക്കരുത്.

ഓര്‍ക്കാപ്പുറത്തു കിട്ടിയ വിജയം കൊണ്ട് തങ്ങള്‍ 'സംശുദ്ധ'രാഷ്ട്രീയക്കാരായി പോയെന്ന വല്യ ഭാവം ആര്‍ക്കും വേണ്ട. പല തവണ അടിച്ചു പുറത്തു കളഞ്ഞപ്പോഴുള്ള അതേ 'ഗുണഗണങ്ങള്‍ ' മാത്രമേ നിങ്ങളില്‍ ഇപ്പോഴും ഉള്ളു എന്നും നാളെ മുതല്‍ അതു കൂടുതല്‍ ശക്തമാവുകയേയുള്ളുവെന്നും കേരളത്തിലറിയാത്തവരില്ല. അതു കൊണ്ട് വലിയ അഭിനന്ദനമൊന്നും അഭിനന്ദിക്കാനില്ല.

ഇടതുപക്ഷ സര്‍ക്കാര്‍, അതിന്റെ കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടങ്ങി വെച്ച ജനോപകാരപ്രദമായ നടപടികള്‍ പൂര്‍ത്തീകരിക്കുവാനും ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കുവാനുള്ള കഠിന പരിശ്രമങ്ങളില്‍ ഏര്‍പ്പെടുവാനുമായിരിക്കട്ടെ ഇനിയുള്ള രണ്ടു വര്‍ഷം ശ്രദ്ധ കേന്ദ്രീകരിക്കുക.

'കൂലിയെഴുത്തുകാരി'യായതുകൊണ്ടല്ല, കൂടുതല്‍ വിശ്വാസത്തോടെ ,കൂടുതല്‍ ആത്മാഭിമാനത്തോടെ, കൂടുതല്‍ പ്രതീക്ഷയോടെ നില്‍ക്കാന്‍ എനിക്ക് വേറെയൊരു പക്ഷമില്ല എന്നതുകൊണ്ടാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com