പുകച്ചുരുള്‍ പോലെ ഉയര്‍ന്ന് കടലിലെ വെള്ളം;  പിന്നാലെ ഇടിയും മഴയും, പരിഭ്രാന്തരായി നാട്ടുകാര്‍ (വിഡിയോ) 

തൂണുപോലെ വെള്ളം ഉയര്‍ന്ന് പൊങ്ങുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇതിനെ 'ആനക്കാല്‍' എന്നാണ് വിളിക്കുന്നത്.
പുകച്ചുരുള്‍ പോലെ ഉയര്‍ന്ന് കടലിലെ വെള്ളം;  പിന്നാലെ ഇടിയും മഴയും, പരിഭ്രാന്തരായി നാട്ടുകാര്‍ (വിഡിയോ) 

തിരുവനന്തപുരം: തലസ്ഥാനത്ത് ഇടിയോട് കൂടിയ മഴ ശക്തമായതോടെ കടലില്‍ വാട്ടര്‍ സ്പ്രൗട്ട് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച ഉച്ചയോടെയാണ് കടലിലെ വെള്ളം പുകച്ചുരുള്‍ പോലെ ആകാശത്തേക്ക് ഉയര്‍ന്ന് പൊങ്ങിയത്. ഓഖിക്ക് മുമ്പും ഈ പ്രതിഭാസം ഉണ്ടായതിനെ തുടര്‍ന്ന് തീരപ്രദേശത്ത് ആശങ്ക  പടരുകയായിരുന്നു. വേളിയില്‍ നിന്നാരംഭിച്ച ചുരുള്‍ വലിയതുറ പാലത്തിനടുത്താണ് താഴ്ന്നത്. 

കടലില്‍ ഇടിമിന്നല്‍ മേഘങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയുടെ സ്വാധീനത്തെ തുടര്‍ന്ന് വെള്ളം മുകളിലേക്ക് ഉയരുന്ന പ്രതിഭാസമാണ് 'വാട്ടര്‍ സ്പ്രൗട്ട്'. തൂണുപോലെ വെള്ളം ഉയര്‍ന്ന് പൊങ്ങുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇതിനെ 'ആനക്കാല്‍' എന്നാണ് വിളിക്കുന്നത്.  എന്നാല്‍ വാട്ടര്‍സ്പ്രൗട്ടില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെറിയ വാട്ടര്‍ സ്പ്രൗട്ടാണ് ഉണ്ടായതെന്നും ചുഴലിക്കാറ്റിന് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ വ്യക്തമാക്കി.

തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലും ഇടിയോട് കൂടിയ മഴ രണ്ട് ദിവസമായി തുടരുന്നുണ്ട്. താഴ്ന്ന സ്ഥലങ്ങളില്‍ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com