പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി ലൈംഗികമായി ഉപയോഗിച്ചു; പ്രതിയ്ക്ക് 43 വര്‍ഷം തടവും ജീവപര്യന്തവും

വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി ലൈംഗികമായി ഉപയോഗിച്ചു; പ്രതിയ്ക്ക് 43 വര്‍ഷം തടവും ജീവപര്യന്തവും

കൊല്ലം: പുനലൂരില്‍ 16 കാരിയെ കൊലപ്പെടുത്തുകയും ലൈംഗികമായി ഉപയോഗിക്കുകയം ചെയ്ത സംഭവത്തില്‍ സമീപവാസിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് 43 വര്‍ഷം കഠിനതടവും ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിറവന്തൂര്‍ സ്വദേശി സുനില്‍കുമാറി (43) നെയാണ് കൊല്ലം ജില്ലാ ഒന്നാം അഡീ.സെഷന്‍സ് കോടതി ശിക്ഷിച്ചത്. വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു. 

2017 ജൂലായ് 29ന് പുലര്‍ച്ചെ രണ്ടിന് പുനലൂര്‍ നല്ലംകുളത്താണ് കേസിനാസ്പദമായ സംഭവം. വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്ന പ്രതി ഉറങ്ങികിടന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ കയര്‍ കൊണ്ട് വരിഞ്ഞ് കൊലപ്പെടുത്തിയ ശേഷം മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഭവന ഭേദനത്തിനും പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചക്കും പത്ത് വര്‍ഷം വീതം കഠിന തടവും 50,000 രൂപ പിഴയും കൊലപാതകത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കവര്‍ച്ചയ്ക്ക് 6 വര്‍ഷം തടവും 25,000 രൂപ പിഴയും ലൈംഗിക കടന്നുകയറ്റത്തിന് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.

പെണ്‍കുട്ടിയുടെ പിതാവടക്കം സംശയത്തിന്റെ നിഴലിലായ കേസ് ഏറെ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ അനാസ്ഥ കാട്ടുന്നുവെന്നാരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍  രൂപീകരിച്ച് നാട്ടുകാര്‍ രംഗത്ത് വരികയും ചെയ്തു. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെയാണ് പ്രതിയെ കണ്ടെത്തിയത്. 

പ്രതിയെ പിടികൂടി ഒരു വര്‍ഷം തികയും മുന്നേ വിധിയുമെത്തി. വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നും സംശയത്തിന്റെ നിഴലിലായിരുന്ന തന്റെ നിരപരാധിത്വമാണ് ഇതോടെ തെളിയിക്കപ്പെട്ടിരിക്കുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രതിക്ക് വധശിക്ഷയായിരുന്നു ആഗ്രഹിച്ചതെങ്കിലും വിധിയില്‍ തൃപ്തിയെന്ന് പെണ്‍കുട്ടിയുടെ മാതാവും പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com