ബിഡിജെഎസില്‍ പൊട്ടിത്തെറി; നേതാക്കള്‍ പണം വാങ്ങി വോട്ടുമറിച്ചെന്ന് സ്ഥാനാര്‍ത്ഥി, ബിജെപിയില്‍ ചേരും

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ ദയനീയ തോല്‍വിക്ക് പിന്നാലെ ബിഡിജെഎസില്‍ പൊട്ടിത്തെറി
ബിഡിജെഎസില്‍ പൊട്ടിത്തെറി; നേതാക്കള്‍ പണം വാങ്ങി വോട്ടുമറിച്ചെന്ന് സ്ഥാനാര്‍ത്ഥി, ബിജെപിയില്‍ ചേരും

ഇടുക്കി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ ദയനീയ തോല്‍വിക്ക് പിന്നാലെ ബിഡിജെഎസില്‍ പൊട്ടിത്തെറി. ജില്ലയിലെ ബിഡിജെഎസ് നേതാക്കള്‍ വോട്ടുമറിച്ചതാണ് തോല്‍വിയുടെ ആഴം കൂട്ടിയതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന്‍  പറഞ്ഞു. ഇടുക്കി ലോക്‌സഭ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന നിയമസഭ മണ്ഡലങ്ങളിലെ ബിഡിജെഎസ് നേതാക്കള്‍ പണം വാങ്ങി വോട്ട് മറിച്ചെന്ന് സംശയമുണ്ട്. തെരഞ്ഞെടുപ്പില്‍ ബിജെപിയാണ് കൂടെ നിന്നത്. ബിഡിജെഎസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് ബിജു കൃഷ്ണന്‍ വ്യക്തമാക്കി.

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇടുക്കിയിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നും ബിജു ആരോപിച്ചു.എന്‍ഡിഎയുടെ ബിഡിജെഎഎസ് സ്ഥാനാര്‍ത്ഥി ഇടുക്കിയില്‍ നിന്ന് നേടിയത് 78,648 വോട്ട് മാത്രം. ഡീന്‍ കുര്യാക്കോസിന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ 92,405 വോട്ടുകളുടെ കുറവ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഒന്നേകാല്‍ ലക്ഷം വോട്ടുകള്‍ ലഭിച്ചിടത്താണ് ഈ തകര്‍ച്ച. 

ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച നിയമസഭ മണ്ഡലങ്ങളിലാണ് ഏറ്റവും അധികം വോട്ട് കുറഞ്ഞതെന്നും ബിജു കൃഷ്ണന്‍ ആരോപിക്കുന്നു. 2016ല്‍ തൊടുപുഴയില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയ്ക്ക് കിട്ടിയത് 28,845 വോട്ട്. ഇത്തവണ ലഭിച്ചത് 15,223 വോട്ട്. ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലങ്ങളിലും സ്ഥിതി സമാനമാണെന്ന് ബിജു കൃഷ്ണന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com