വയനാട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചു; അയല്‍വാസിക്കായി തെരച്ചില്‍ തുടരുന്നു

പുല്‍പ്പളളി സ്വദേശി നിധിന്‍ പത്മനാഭന്‍ ആണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വയനാട്: പുല്‍പ്പളളി കാപ്പിസെറ്റില്‍ യുവാവ് വെടിയേറ്റ് മരിച്ചു. പുല്‍പ്പളളി സ്വദേശി നിധിന്‍ പത്മനാഭന്‍ ആണ് മരിച്ചത്. 

അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം. കന്നാരം പുഴയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് പ്രകോപനത്തിന് കാരണം. നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നാണ് സൂചന. വെടിവച്ച അയല്‍വാസി ചാര്‍ളിക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com