തെരഞ്ഞെടുപ്പ് തോൽവി; വിശ്വാസ സമൂഹം പാര്‍ട്ടിയില്‍ നിന്ന് അകന്നു; പിബിയിൽ കേരള ഘടകത്തിന് വിമർശന‌ം

വിശ്വാസ സമൂഹം പാര്‍ട്ടിയില്‍ നിന്ന് അകന്നു പോയെന്ന് കേരള ഘടകത്തിനെതിരെ പൊളിറ്റ് ബ്യൂറോിൽ വിമർശനം
തെരഞ്ഞെടുപ്പ് തോൽവി; വിശ്വാസ സമൂഹം പാര്‍ട്ടിയില്‍ നിന്ന് അകന്നു; പിബിയിൽ കേരള ഘടകത്തിന് വിമർശന‌ം

ന്യൂഡൽഹി: വിശ്വാസ സമൂഹം പാര്‍ട്ടിയില്‍ നിന്ന് അകന്നു പോയെന്ന് കേരള ഘടകത്തിനെതിരെ പൊളിറ്റ് ബ്യൂറോിൽ വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പരാജയം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ റിപ്പോര്‍ട്ട് പൊളിറ്റ് ബ്യൂറോയില്‍ വച്ചു.‌ ഇതിൻ മേലുള്ള ചർച്ചയിലാണ് സിപിഎം പിബിയിൽ കേരളഘടകത്തിനെതിരെ വിമര്‍ശനമുയർന്നത്. വോട്ട് ചോര്‍ച്ച മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

എന്നാൽ മത ന്യൂനപക്ഷങ്ങള്‍ അകന്ന് പോയത് തിരിച്ചടിയായെന്ന് സംസ്ഥാന ഘടകം. കോൺഗ്രസുമായി നീക്കുപോക്ക് ആകാമെന്ന ദേശീയ നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് അടവു നയം കേരളത്തിലെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയത് തിരിച്ചടിക്ക് ഒരു കാരണമായെന്നും സംസ്ഥാന നേതൃത്വത്തിന് അഭിപ്രായമുണ്ട്. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച നാളെ തുടരും. നിലപാട് വിശദീകരിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com