തോല്‍വിക്ക് കാരണം ശബരിമലയല്ല; സിപിഎം നിലപാട് തിരുത്തിയില്ലെങ്കില്‍ നവോത്ഥാന സംരക്ഷണ സമിതി കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കും; പുന്നല ശ്രീകുമാര്‍

 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കനത്ത തോല്‍വിക്ക് കാരണം ശബരിമലയല്ലെന്ന് കെപിഎംഎസ്‌ നേതാവ് പുന്നല ശ്രീകുമാര്‍.
തോല്‍വിക്ക് കാരണം ശബരിമലയല്ല; സിപിഎം നിലപാട് തിരുത്തിയില്ലെങ്കില്‍ നവോത്ഥാന സംരക്ഷണ സമിതി കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കും; പുന്നല ശ്രീകുമാര്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ കനത്ത തോല്‍വിക്ക് കാരണം ശബരിമലയല്ലെന്ന് കെപിഎംഎസ്‌ നേതാവ് പുന്നല ശ്രീകുമാര്‍. ന്യൂനപക്ഷ ഏകീകരണം സാധ്യമായതാണ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. 

ശബരിമലയാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായത് എന്ന സിപിഎം നിലപാട് തിരുത്തണം. മുഖ്യമന്ത്രിയും പാര്‍ട്ടി നിലപാട് സ്വീകരിച്ചാല്‍ നവോത്ഥാന മുന്നേറ്റവുമായി സഹകരിക്കില്ല. നവോത്ഥാനമൂല്യ സംരക്ഷണ സമിതി കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല വിവാദം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ശബരിമല തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ന്യൂനപക്ഷ വോട്ടുകള്‍ക്കൊപ്പം ഹിന്ദുവോട്ടുകളും നഷ്ടമായതാണ് പരാജയത്തിന്റെ ആഘാതം കൂട്ടിയതെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇതില്‍, കൃത്യമായ പരിശോധന വേണമെന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com