വാഹനാപകടത്തിൽ സോപാന സംഗീതജ്ഞൻ ബേബി എം മാരാർ മരിച്ചു

പ്രശസ്ത സോപാന സംഗീതജ്ഞനും വൈക്കം ക്ഷേത്ര കലാപീഠം പ്രിൻസിപ്പലുമായ ബേബി എം മാരാര്‍ വാഹനാപകടത്തിൽ മരിച്ചു
വാഹനാപകടത്തിൽ സോപാന സംഗീതജ്ഞൻ ബേബി എം മാരാർ മരിച്ചു

കോട്ടയം: പ്രശസ്ത സോപാന സംഗീതജ്ഞനും വൈക്കം ക്ഷേത്ര കലാപീഠം പ്രിൻസിപ്പലുമായ ബേബി എം മാരാര്‍ വാഹനാപകടത്തിൽ മരിച്ചു. 52 വയസ്സായിരുന്നു.

ഇന്ന്​ രാവിലെ ഏഴ് മണിയോടെ പൊൻകുന്നം-പാലാ റോഡിൽ അട്ടിക്കല്‍ ആര്‍ ടി ഓഫീസിനു സമീപമാണ് അപകടമുണ്ടായത്.  ഇദ്ദേഹം സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ ബേബി മാരാരെയും മറ്റേ കാറിലുണ്ടായിരുന്നവരെയും ആദ്യം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റി. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.

ചിറക്കടവ്​ മൂലേത്താഴത്ത്​ കുടുംബാംഗമാണ്​​. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com