സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ ഒരു ബൂത്തില്‍ പികെ ബിജുവിന് പൂജ്യം വോട്ട്; സ്വതന്ത്രന് രണ്ട്; ഞെട്ടല്‍

നെല്ലിയാമ്പതി പഞ്ചായത്തിലുള്ള 138ാം ബൂത്തില്‍ ഒരു വോട്ടുപോലും സിറ്റിങ് എംപിയായിരുന്ന ബിജുവിന് ലഭിച്ചില്ല
സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ ഒരു ബൂത്തില്‍ പികെ ബിജുവിന് പൂജ്യം വോട്ട്; സ്വതന്ത്രന് രണ്ട്; ഞെട്ടല്‍

പാലക്കാട്: ലോകസഭാ തെരഞ്ഞടുപ്പില്‍ അപ്രതീക്ഷിതമായ തോല്‍വിയാണ് ആലത്തൂരില്‍ എല്‍ഡിഎഫിന് സംഭവിച്ചത്.അതിനിടെ
തോല്‍വിയുടെ ആഴം വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ബൂത്ത് തലത്തിലുള്ള കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇടതുപക്ഷത്തിന് ആശങ്കപ്പെടേണ്ട കാര്യങ്ങളേറെയാണ്. 

ഇക്കൂട്ടത്തില്‍ ആലത്തൂരിലെ പികെ ബിജുവിന്റെ പ്രകടനം ഇത് വ്യക്തമാക്കുന്നതാണ്. ഒന്നരലക്ഷത്തിേലറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രമ്യാ ഹരിദാസ് വിജയിച്ചു കയറുമ്പോള്‍ ഒരു പഞ്ചായത്തില്‍ മാത്രമാണ് ബിജുവിന് ലീഡ് നേടാനായത്. ഇടതുകോട്ടകളായി അറിയപ്പെടുന്ന ആലത്തൂരും തരൂരും കൊല്ലങ്കോടും ബിജുവിനെ കൈവിട്ടിരുന്നു.

നെല്ലിയാമ്പതി പഞ്ചായത്തിലുള്ള 138ാം ബൂത്തില്‍ ഒരു വോട്ടുപോലും സിറ്റിങ് എംപിയായിരുന്ന ബിജുവിന് ലഭിച്ചില്ല. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച വ്യക്തിക്ക് പോലും രണ്ടുവോട്ട് ലഭിച്ചിരുന്നു ഇവിടെ. രമ്യാ ഹരിദാസിന് 32 വോട്ടാണ് ഈ ബൂത്തില്‍ ലഭിച്ചത്. ഏറെ ശ്രദ്ധേയം  ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്താണ് നെല്ലിയാമ്പതി. കണക്കുകളിലെ ഈ അമ്പരപ്പ് ജില്ലാ നേതൃത്വത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. ആലത്തൂര്‍ മണ്ഡലത്തില്‍ 5,33815 വോട്ടുകളാണ് രമ്യയ്ക്ക് ലഭിച്ചത്. പികെ ബിജുവിന് 3,74847 വോട്ടുകളും ലഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com