കൊച്ചിയില്‍ വന്‍ തീപിടിത്തം; ബ്രോഡ്‌വേയിലെ വസ്ത്രവ്യാപാര സ്ഥാപനം കത്തിനശിച്ചു

മറ്റു കടകളിലേക്കും സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടരാതിരിക്കാനുളള ശ്രമം തുടരുന്നു
കൊച്ചിയില്‍ വന്‍ തീപിടിത്തം; ബ്രോഡ്‌വേയിലെ വസ്ത്രവ്യാപാര സ്ഥാപനം കത്തിനശിച്ചു

കൊച്ചി: ബ്രോഡ്‌വേയിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍തീപിടിത്തം. സ്ഥാപനം പൂര്‍ണമായി കത്തിനശിച്ചു.മറ്റു കടകളിലേക്കും സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടരാതിരിക്കാനുളള ശ്രമം തുടരുന്നു. അഗ്നിശമന സേനയുടെയും തൊഴിലാളികളുടെയും നേതൃത്വത്തിലാണ് തീ അണയ്ക്കാനുളള ശ്രമം തുടരുന്നത്. 

ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. കെ സി പപ്പു ആന്റ് സണ്‍സ് എന്ന  സ്ഥാപനത്തിന്റെ രണ്ടുനിലകെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തയ്യല്‍ മെഷീന്‍ ഉള്‍പ്പെടെ വസ്ത്രവ്യാപാര ഉല്‍്പ്പനങ്ങളുടെ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.തീപിടിത്തം ഉണ്ടാകാനുളള കാരണം വ്യക്തമല്ല. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ നിന്നും തീയും കനത്തപുകയും ഉയരുകയാണ്. പ്രദേശത്തെ തൊഴിലാളികളും അഗ്നിശമന സേനയും തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്. ഇടുങ്ങിയ പ്രദേശം ആയതിനാല്‍ ഒരു അഗ്നിശമന യൂണിറ്റിന് മാത്രമാണ് ഇപ്പോള്‍ ഇവിടെ എത്താന്‍ സാധിച്ചിരിക്കുന്നത്. കൂടുതല്‍ യൂണിറ്റുകളെ എത്തിക്കാനുളള ശ്രമവും തുടരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com