പി.കെ ശശിയുടെ ശിക്ഷാകാലാവധി അവസാനിച്ചു; ഇനി എങ്ങോട്ടെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിക്കും

കഴിഞ്ഞ നവംബര്‍ 26നായിരുന്നു ആറു മാസത്തേക്കുള്ള സസ്‌പെന്‍ഷന്‍
പി.കെ ശശിയുടെ ശിക്ഷാകാലാവധി അവസാനിച്ചു; ഇനി എങ്ങോട്ടെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിക്കും

പാലക്കാട്; ഡിവൈഎഫ്‌ഐ വനിത നേതാവിന്റെ പീഡന പരാതിയില്‍ പി.കെ ശശി എംഎല്‍എയ്‌ക്കെതിരേ സിപിഎം സ്വീകരിച്ച ശിക്ഷാകാലാവധി അവസാനിച്ചു. ആറ് മാസത്തെ സസ്‌പെന്‍ഷനാണ് അവസാനിച്ചത്. ഇതോടെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് ശശി തിരിച്ചുവരും. എന്നാല്‍ ഇനി ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത് സിപിഎം സംസ്ഥാന കമ്മിറ്റിയാണ്. 

ഷൊര്‍ണൂര്‍ എംഎല്‍എ ആയ പി.കെ ശശിക്കെതിരേ ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റിയിലെ വനിതാ അംഗം പരാതിയുമായി എത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പി.കെ.ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ നവംബര്‍ 26നായിരുന്നു ആറു മാസത്തേക്കുള്ള സസ്‌പെന്‍ഷന്‍. നടപടി നേരിട്ടപ്പോള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു ശശി. 

മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതിയും അംഗങ്ങളായി കമ്മിഷന്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നടപടിയെടുത്തത്. എംഎല്‍എക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത് ജില്ലാ ഘടകത്തില്‍ വിഭാഗീയതയ്ക്ക് കാരണമായിരുന്നു. തനിക്കെതിരായ പരാതി വിഭാഗീയതയുടെ ഭാഗമായിരുന്നെന്നാണ് ശശിയുടെ ആരോപണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ എംപി രാജേഷ് നേരിട്ട അപ്രതീക്ഷിത പരാജയത്തിന് പി.കെ ശശി വിഷയം കാരണമായിട്ടുണ്ടെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com