വനഭൂമിയില്‍ നിന്ന് തേക്കു മരങ്ങള്‍ മുറിച്ചു മാറ്റാന്‍ വനം വകുപ്പിന്റെ ആലോചന, പകരം സ്വാഭാവിക വനം വളര്‍ത്തും

കാട്ടിലെ തേക്ക് മരങ്ങള്‍ കൊണ്ട് മൃഗങ്ങള്‍ക്ക് ഒരു നേട്ടവുമില്ലെന്ന് വിലയിരുത്തിയാണ് വനം വകുപ്പ് പുതിയ വഴി തിരയുന്നത്
വനഭൂമിയില്‍ നിന്ന് തേക്കു മരങ്ങള്‍ മുറിച്ചു മാറ്റാന്‍ വനം വകുപ്പിന്റെ ആലോചന, പകരം സ്വാഭാവിക വനം വളര്‍ത്തും

കോഴിക്കോട്: കേരളത്തിലെ വനമേഖലയിലെ തേക്ക് മരങ്ങള്‍ മുറിച്ച് പകരം അവിടെ സ്വാഭാവിക വനം വളര്‍ത്താന്‍ വനം വകുപ്പിന്റെ നീക്കം. കാട്ടിലെ തേക്ക് മരങ്ങള്‍ കൊണ്ട് മൃഗങ്ങള്‍ക്ക് ഒരു നേട്ടവുമില്ലെന്ന് വിലയിരുത്തിയാണ് വനം വകുപ്പ് പുതിയ വഴി തിരയുന്നത്. ഇതിനെ കുറിച്ച് പഠിക്കാന്‍ വനംവകുപ്പ് പുതിയ കമ്മിറ്റിയെ നിയോഗിച്ചു. 

തേക്ക് മരങ്ങള്‍ കാരണം മൃഗങ്ങള്‍ക്ക് ഭക്ഷണ ലഭ്യത കുറയുന്നു, വേനല്‍ക്കാലത്ത് ഇലകള്‍ പൊഴിയുന്നതിനാല്‍ സൂര്യപ്രകാശം നേരിട്ട്  മണ്ണിലേക്ക് വരുന്നു, ഇത് ജലദൗര്‍ലഭ്യത്തിന് ഇടയാക്കുന്നു എന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍. തേക്ക് പ്ലാന്റേഷനുകളാണ് സംസ്ഥാനത്തെ വനമേഖലകളില്‍ ഭൂരിഭാഗവും. ഇവിടുത്തെ തേക്ക് കുറച്ച് വീതം വെട്ടി പകരം സ്വാഭാവിക വനം വളര്‍ത്തി പ്രശ്‌നം പരിഹരിക്കാനാണ് വനം വകുപ്പിന്റെ ലക്ഷ്യം. 

തേക്ക് മരങ്ങള്‍ നിലവില്‍ ഉപയോഗമില്ലാതെ നശിക്കുന്ന അവസ്ഥയാണ്. ദേശിയോദ്യാനങ്ങളിലും, വന്യജീവി സങ്കേതങ്ങളിലും ഒരു തരത്തിലുമുള്ള മരങ്ങള്‍ മുറിക്കരുത് എന്നാണ് വന്യമൃഗ സംരക്ഷണ നിയമത്തിലും കോടതി വിധികളിലും പറയുന്നത്. നിലവില്‍ സംസ്ഥാനത്തേക്ക് വന്‍ തോതില്‍ തടി ഇറക്കുമതി ചെയ്യപ്പെടുകയാണ്. കാട്ടിലെ തേക്ക് മുറിച്ചു വിറ്റാല്‍ ഇങ്ങനെയുള്ള ഇറക്കുമതി കുറയ്ക്കാം. മനുഷ്യരും, വന്യജീവികളും തമ്മിലുള്ള സംഘര്‍ഷവും ഇതിലൂടെ കുറയ്ക്കാമെന്നും വനംവകുപ്പ് പറയുന്നു. പഠന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ഈ റിപ്പോര്‍ട്ടുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച് നിയമത്തില്‍ ഭേദഗതി വരുത്താനാണ് വനം വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com