കുട്ടികളെ സ്കൂളിൽ ചേർക്കാൻ പ്രായം തെളിയിക്കുന്ന രേഖ മതി ;  ടി സി നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍

രണ്ടാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളോട് ടി സി ആവശ്യപ്പെടരുതെന്ന് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. 
കുട്ടികളെ സ്കൂളിൽ ചേർക്കാൻ പ്രായം തെളിയിക്കുന്ന രേഖ മതി ;  ടി സി നിര്‍ബന്ധമില്ലെന്ന് സര്‍ക്കാര്‍

കൊച്ചി  : സംസ്ഥാനത്തെ സ്കൂളുകളിലേക്ക് വിദ്യാർത്ഥികളെ ചേർക്കുന്നതിന് ടി സി നിർബന്ധമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ.  അം​ഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ പ്രവേശിപ്പിക്കുന്നതിനായാണ് ഇത്. രണ്ടാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളോട് ടി സി ആവശ്യപ്പെടരുതെന്ന് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. 

അം​ഗീ​കാ​ര​മി​ല്ലാ​ത്ത സ്​​കൂ​ളു​ക​ൾ​ക്ക്​ എ​ൻ​ഒ​സി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​​പ്പെ​ട്ട കേ​സി​ൽ കോടതിയിൽ സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് ഈ വിശദീകരണം ഉള്ളത്. സ്കൂളുകൾക്ക് അം​ഗീ​കാ​രം നൽകുന്നതിനുള്ള അ​പേ​ക്ഷ​ക​ളും വി​വി​ധ ബോ​ർ​ഡു​ക​ളി​ലെ അ​ഫി​ലി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ൻ​ഒസി അ​പേ​ക്ഷ​ക​ളും 2019 മാ​ർ​ച്ച്​ 31ഓ​ടെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ജ​നു​വ​രി 31ലെ ​ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​നെ​യും ഹ​ർ​ജി​യി​ൽ ചോ​ദ്യം ചെ​യ്​​തി​ട്ടു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com