തോല്‍വിയില്‍ ഇടഞ്ഞ് ഷാനിമോള്‍; കോണ്‍ഗ്രസ് നേതൃയോഗത്തിന് എത്തിയില്ല

നോമ്പ് കാലമായതുകൊണ്ടും,  അവസാനത്തെ പത്തുദിവസമായതിനാലുമാണ് യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നതൊണ് ഷാനിമോളിന്റെ  വിശദീകരണം 
തോല്‍വിയില്‍ ഇടഞ്ഞ് ഷാനിമോള്‍; കോണ്‍ഗ്രസ് നേതൃയോഗത്തിന് എത്തിയില്ല

തിരുവനന്തപുരം: തെരഞ്ഞടുപ്പ് ഫലം വിലയിരുത്താനുള്ള കെപിസിസി യോഗത്തില്‍ നിന്നും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ വിട്ടുനിന്നു. ആലപ്പുഴയിലെ അപ്രതീക്ഷിത തോല്‍വിയെ തുടര്‍ന്നാണ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. എന്നാല്‍ നോമ്പ്  കാലമായതുകൊണ്ടും,  അവസാനത്തെ പത്തുദിവസമായതിനാലുമാണ് യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നതെന്നുമാണ് ഷാനിമോളിന്റെ ഔദ്യോഗിക വിശദീകരണം.

കെപിസിസി ഭാരവാഹികള്‍ക്ക് പുറമെ ഡിസിസി അധ്യക്ഷന്‍മാരും സ്ഥാനാര്‍ത്ഥികളുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. വിശദമായ തെരഞ്ഞടുപ്പ് ഫലം വിലയിരുത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം. ആലപ്പുഴയിലെ തോല്‍വി യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. 

ആലപ്പുഴ നഗരസഭയിലും ചേര്‍ത്തല നിയമസഭാ മണ്ഡലത്തിലും യുഡിഎഫിന് ഗണ്യമായി വോട്ടുകുറഞ്ഞിരുന്നു. ഇക്കാര്യം നേരത്ത തന്നെ ഷാനിമോള്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചിരുന്നു. തെരഞ്ഞടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ വ്യക്തിപരമായ പരാതിക്കില്ല. പാര്‍ട്ടി തലത്തില്‍ ആവശ്യമെങ്കില്‍ അന്വേഷണം നടത്താമെന്നുമാണ് ഷാനിയുടെ നിലപാട്. വരാനിരിക്കുന്ന ഉപതെരഞ്ഞടുപ്പ് ഒരുക്കങ്ങളും, പുനസംഘടനയുടെ മാനദണ്ഡങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. അബ്ദുള്ളക്കുട്ടിയുടെ മോദി സ്തുതിയും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com