പ്ലസ് വണ്‍ സീറ്റ് 20 ശതമാനം കൂട്ടി;പ്രയോജനം 62,000 പേര്‍ക്ക്

എല്ലാ സ്‌കൂളുകളിലെയും എല്ലാ ബാച്ചുകളിലും 10 വിദ്യാര്‍ത്ഥികളെ വീതം അധികമായി പ്രവേശിപ്പിക്കാന്‍ കഴിയും
പ്ലസ് വണ്‍ സീറ്റ് 20 ശതമാനം കൂട്ടി;പ്രയോജനം 62,000 പേര്‍ക്ക്


തിരുവനന്തപുരം:  സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്ലസ് വണ്‍ സീറ്റ് 20 ശതമാനം വര്‍ധിപ്പിച്ചു. വിവിധ സ്‌കീമുകളില്‍ പത്താം ക്ലാസ് വിജയിപ്പിച്ചവര്‍ക്ക് തുടര്‍പഠനത്തിന്  ആവശ്യമായത്ര പ്ലസ് വണ്‍ സീറ്റ് ഇല്ലെന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക അലോട്ട്‌മെന്റ് തുടങ്ങിയതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലായിരുന്നു. ഇതോടെ 62,000 കുട്ടികളെ അധികമായി പ്രവേശിപ്പിക്കാനാകും. ഇതോടെ എല്ലാ സ്‌കൂളുകളിലെയും എല്ലാ ബാച്ചുകളിലും 10 വിദ്യാര്‍ത്ഥികളെ വീതം അധികമായി പ്രവേശിപ്പിക്കാന്‍ കഴിയും.

ഇക്കുറി സംസ്ഥാനത്ത് 4, 34,729 വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയിരുന്നു. ഇതില്‍ 4, 26,513 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ആകെ പ്ലസ് വണ്‍ സീറ്റുകള്‍ 3,61, 663 മാത്രം. എസ്എസ്എല്‍സി ജയിച്ചവര്‍ മാത്രം അപേക്ഷ നല്‍കിയാല്‍ പോലും 64,850 സീറ്റുകള്‍ കുറവ്. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസില്‍ പരീക്ഷ എഴുതിയവരും സംസ്ഥാന സിലബസില്‍ പ്ലസ് വണ്‍ അപേക്ഷിക്കാന്‍ എത്തിയതോടെ ഒരു ലക്ഷത്തോളം സീറ്റുകളുടെ കുറവാണ് പ്ലസ് വണിന് ഉണ്ടായത്.

ഏകജാലകത്തിലെ രണ്ടാംഘട്ട അലോട്ട്‌മെന്റ് നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ സീറ്റ് വര്‍ധിപ്പിച്ചത്. തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നത് മൂലമാണ് തീരുമാനം വൈകിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com