മുഖ്യമന്ത്രി ലണ്ടനില്‍ അടിച്ചത് സിപിഎമ്മിന്റെ മരണമണി; കിഫ്ബി കിച്ചന്‍ കാബിനറ്റ്;  രൂക്ഷവിമര്‍ശനവുമായി കെഎസ് ശബരീനാഥന്‍

മസാല ബോണ്ട് സംബന്ധിച്ച ഒരു വിവരവും കിഫ്ബിയുടെ വെബ്‌സൈറ്റില്‍ ഇല്ല. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വെബ്‌സൈറ്റിലാണ് ഇതിന്റെ വിവരങ്ങള്‍ ഉള്ളതെന്നും ശബരിനാഥന്‍
മുഖ്യമന്ത്രി ലണ്ടനില്‍ അടിച്ചത് സിപിഎമ്മിന്റെ മരണമണി; കിഫ്ബി കിച്ചന്‍ കാബിനറ്റ്;  രൂക്ഷവിമര്‍ശനവുമായി കെഎസ് ശബരീനാഥന്‍

തിരുവനന്തപുരം: കിഫ്ബിയ്ക്ക് പണം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മസാല ബോണ്ടിന്റെ കാര്യങ്ങള്‍ ദുരൂഹമെന്ന് കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരിനാഥന്‍. മസാല ബോണ്ട് സംബന്ധിച്ച ഒരു വിവരവും കിഫ്ബിയുടെ വെബ്‌സൈറ്റില്‍ ഇല്ല. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വെബ്‌സൈറ്റിലാണ് ഇതിന്റെ വിവരങ്ങള്‍ ഉള്ളതെന്നും ശബരിനാഥന്‍ പറഞ്ഞു.നിയമസഭയില്‍ മസാല ബോണ്ടിനെ കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയ്ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു ശബരിനാഥന്‍. 

കിഫ് ബിയില്‍ നിന്നും ധനകാര്യവകുപ്പില്‍ നിന്നും മസാല ബോണ്ടിന്റെ വിവരങ്ങള്‍ കിട്ടുന്നതിന് സിഐഎയില്‍നിന്നും മാസാദില്‍നിന്നും റോയില്‍ നിന്നും രേഖകള്‍ കിട്ടുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ്. ഇന്ന് കേരളത്തില്‍ മൊസാദിനെപോലായാണ് കിഫ് ബി പ്രവര്‍ത്തിക്കുന്നതെന്ന് ശബരിനാഥ് പറഞ്ഞു.കിഫ്ബി കിച്ചന്‍ കാബിനറ്റ് ആണെന്ന് ശബരിനാഥന്‍ കുറ്റപ്പെടുത്തി. 

ലണ്ടന്‍ സ്റ്റോക്ക് എക്‌സചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 49 മസാല ബോണ്ടുകളില്‍ ഏറ്റവും കൂടിയ പലിശ നിരക്ക് കേരളത്തിന്റെ  മസാല ബോണ്ടിനാണ്. 9.72 ശതമാനമാണ് പലിശ നിരക്ക്. ബിബി  റെയ്റ്റിംഗിലുള്ള മസാലബോണ്ടില്‍ നിക്ഷേപിക്കാന്‍ ആരും തയ്യാറാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

ലാവ്‌ലിനുമായി ബന്ധമുള്ള  സിഡിപിക്യു കമ്പനിയാണ് ബോണ്ടുകള്‍ വാങ്ങിക്കൂട്ടിയത്. ഇവരുമായുള്ള ഉടമ്പടികള്‍ ഒട്ടും സുതാര്യമല്ല. പ്രോജക്ടുകളില്‍ പോലും വലിയ ദുരൂഹതയുണ്ട്. വെറുതെ ഒരു പ്രഹസനത്തിന് വേണ്ടിയാണ് ലണ്ടന്‍ സ്്‌റ്റോക്ക് എക്‌സേഞ്ചില്‍ പോയി മുഖ്യമന്ത്രി മണിയടിച്ചത്. അത് സിപിഎമ്മിന്റെ മരണമണിയാണെന്നും ശബരിനാഥന്‍ നിയമസഭയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com