മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ദുഃഖാചരണം നടത്താന്‍ ആഹ്വാനം ; വിവാദം, ഒടുവില്‍ ഖേദപ്രകടനം

ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരെന്ന നിലയില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു
മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ദുഃഖാചരണം നടത്താന്‍ ആഹ്വാനം ; വിവാദം, ഒടുവില്‍ ഖേദപ്രകടനം

ആലപ്പുഴ : നരേന്ദ്രമോദി പ്രധാനമന്ത്രിയായി രണ്ടാംവട്ടവും സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം ദുഃഖാചരണം നടത്തണമെന്ന പരാമര്‍ശത്തില്‍ കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് എ പൂക്കുഞ്ഞ് ഖേദം പ്രകടിപ്പിച്ചു. ജമാ അത്ത് കൗണ്‍സിലിന്റെ പേരില്‍ നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ ഖേദം രേഖപ്പെടുത്തുന്നതായും, പ്രസ്താവന പിന്‍വലിക്കുന്നതായും അദ്ദേഹം അറിയിച്ചു. 

ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരെന്ന നിലയില്‍ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു. മതന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കുമെന്നും ജനങ്ങളെ ഒന്നായി കാണുമെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും പൂക്കുഞ്ഞ് പ്രസ്താവനയില്‍ വ്യക്തമാക്കി. 

കഴിഞ്ഞദിവസം ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്, മോദി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്ന മെയ് 30 ന് ദുഖാചരണം നടത്തുമെന്ന് പറഞ്ഞത്. കേരള മുസ്ലിം ജമാ അത്തിന്റെ പ്രസ്താവനയെ അതിരൂക്ഷമായി വിമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള ഇന്നലെ രംഗത്തുവന്നിരുന്നു. ജമാ അത്ത് കൗണ്‍സിലിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. 

ഇത്തരം നീക്കങ്ങള്‍ സമൂഹത്തിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. പ്രബുദ്ധരായ മുസ്ലിം സമൂഹം ഇത്തരം സമുദായ നേതാക്കന്മാരുടെ ദേശവിരുദ്ധ സമീപനം എതിര്‍ക്കുകയും തള്ളിക്കളയുകയും ചെയ്യുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com