വിശദീകരണം തൃപ്തികരം; കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ തിരിച്ചെടുത്തു 

പിരിച്ചുവിടാൻ നോട്ടീസ് നൽകിയതിന് ശേഷമാണ് തിരിച്ചെുടുത്തത്
വിശദീകരണം തൃപ്തികരം; കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ തിരിച്ചെടുത്തു 

കോട്ടയം: കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. പിരിച്ചുവിടാൻ നോട്ടീസ് നൽകിയതിന് ശേഷമാണ് തിരിച്ചെടുത്തത്. ഷിബു ഗാന്ധിനഗർ എസ് ഐ ആയിരിക്കെയാണ് കെവിൻ കൊല്ലപ്പെട്ടത്. 

ഔദ്യോഗിക കൃത്യവിലോപത്തിനാണ് ഷിബുവിനെ പിരിച്ചുവിടാൻ നോട്ടീസ് നൽകിയത്. എന്നാൽ ഇതിന് ഷിബു നൽകിയ വിശദീകരണം പരിശോധിച്ചശേഷം തിരിച്ചെടുക്കാൻ തിരുമാനിക്കുകയായിരുന്നു. കൊച്ചി റെയ്ഞ്ച് ഐജിയാണ് ഷിബുവിനെ സർവ്വീസിൽ തിരികെയെടുത്തത്. 

ഷിബുവിന് ചുമതല നൽകുന്ന കാര്യത്തിൽ എസ്പി ആണ് തിരുമാനമെടുക്കേണ്ടത്. എന്നാൽ ഷിബുവിനെ കോട്ടയത്ത് നിയമിക്കരുതെന്നും മറ്റേതെങ്കിലും ജില്ലയില്‍ നിയമിക്കണമെന്നുംകോട്ടയം എസ്പി ഐജിയോട് ആവശ്യപ്പെട്ടുകഴിഞ്ഞു.

കെവിൻ വധത്തിൽ പൊലീസുകാര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഐജി വിജയ് സാക്കറെ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാൻ തിരുമാനിച്ചിരുന്നത്.  കെവിനെ തട്ടിക്കൊണ്ടുപോയ വിവരം രാവിലെ ആറു മണിക്ക് എസ്‌ഐയെ അറിയിച്ചെങ്കിലും വൈകുന്നേരം എട്ടുമണിക്കാണ് അന്വേഷണം ആരംഭിച്ചത്. മുഖ്യമന്ത്രി, ഐജി,എസ്പി എന്നിവരുടെ നിര്‍ദേശം എസ്‌ഐ അവഗണിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.  കേസിലെ പ്രധാനപ്രതിയായ ഷാനു ചാക്കോയില്‍ നിന്ന് കൈക്കൂലി വാങ്ങി അന്വേഷണം വൈകിപ്പിച്ചുവെന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയുള്ള പ്രധാന ആരോപണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com