വോട്ടർമാർക്ക് നന്ദി പറയാൻ രാഹുൽ എത്തുന്നു; ജൂൺ ആദ്യവാരം വയനാട്ടിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2019 06:10 AM  |  

Last Updated: 28th May 2019 06:10 AM  |   A+A-   |  

rahul-gandhi

ക​ൽ​പ്പ​റ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച ചരിത്ര വിജയത്തിന് വോട്ടർമാർക്ക് നന്ദി പറയാൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി അടുത്ത മാസം വയനാട്ടിലെത്തും. ജൂൺ ആദ്യവാരം അദ്ദേഹം മണ്ഡലത്തിലെത്തുമെന്നാണ് റിപ്പോർട്ട്. ശ​നി​യാ​ഴ്ച​യോ തി​ങ്ക​ളാ​ഴ്ച​യോ രാഹുൽ വയനാട് സന്ദർശിക്കുമെന്നാണ് പിടിഐ റിപ്പോർട്ട്. 

നാ​ലു ല​ക്ഷ​ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് രാഹുൽ ​ഗാന്ധി വയനാട്ടിൽ വിജയിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഐയുടെ പിപി സുനീര്‍ 2,74,597 വോട്ടുകള്‍ നേടിയപ്പോള്‍ 7,06,367 വോട്ടുകളാണ് രാഹുല്‍ നേടിയത്.