'ശൈലി ഇതാണെന്ന് അറിഞ്ഞുകൊണ്ടാണല്ലോ പിണറായിയെ മുഖ്യമന്ത്രിയാക്കിയത്': കാനം രാജേന്ദ്രന്‍

പിണറായിയുടെ ശൈലി തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ 
'ശൈലി ഇതാണെന്ന് അറിഞ്ഞുകൊണ്ടാണല്ലോ പിണറായിയെ മുഖ്യമന്ത്രിയാക്കിയത്': കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പിണറായിയുടെ ശൈലി തെരഞ്ഞടുപ്പിനെ ബാധിച്ചെന്ന് കരുതുന്നില്ല. പിണറായിയുടെ ശൈലി ഇതാണെന്ന് അറിഞ്ഞുകാണ്ടാണല്ലോ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതെന്നും കാനം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ കനത്ത പരാജയത്തിന് കാരണം ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാത്രമല്ലെന്ന് കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ യോജിപ്പില്ലായ്മയാണ് മോദിയുടെ വിജയത്തിന് പ്രധാന കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഇരുമുന്നണികളും തമ്മിലുള്ള വോട്ടുവ്യത്യാസം വര്‍ധിച്ചെന്നും അദ്ദേഹം വിലയിരുത്തി. തോല്‍വിയ്ക്ക് കാരണമായ എല്ലാ കാര്യങ്ങളും മുന്നണിയും പാര്‍ട്ടിയും വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com