'തൊപ്പിവച്ചതിന്റെ പേരില്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു'; ബിജെപിക്കെതിരെ; കെമാല്‍ പാഷ

തൊപ്പി വച്ചതിന്റെ പേരില്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു - അത്രിക്രമങ്ങളെ ബിജെപി തള്ളിപ്പറയുന്നില്ലെന്ന്: കെമാല്‍ പാഷ
'തൊപ്പിവച്ചതിന്റെ പേരില്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു'; ബിജെപിക്കെതിരെ; കെമാല്‍ പാഷ


ഇടുക്കി: രാജ്യത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മതധ്രുവീകരണം നടക്കുകയാണെന്നും ഇതിന്റെ മറവില്‍ അരങ്ങേറുന്ന അതിക്രമങ്ങളെ തള്ളിപ്പറയാന്‍ ബിജെപി തയ്യാറാകുന്നില്ലെന്നും ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. കേരളാ പൊലീസ് അസോസിയേഷന്‍ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഭരണകൂടവും മാധ്യമങ്ങളും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബീഫീന്റെയും തൊപ്പിവച്ചതിന്റെയും പേരില്‍ ആളുകളെ വളഞ്ഞിട്ട് ആക്രമിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. സത്രീകളെ ചെരുപ്പ് ഉപയോഗിച്ച് മര്‍ദ്ദിക്കുന്നു. ഇതിനെ തള്ളിപ്പറയാന്‍ സര്‍ക്കാരും ബിജെപിയും തയ്യാറാവണം. അങ്ങനെ ചെയ്യാത്തതാണ് പ്രശ്‌നം. ഇത്തരം അക്രമങ്ങള്‍ക്കെതിരായ നിയുക്ത ബിജെപി എംപി ഗൗതം ഗംഭീറിന്റെ പ്രതികരണത്തെ പോലും നേതാക്കള്‍ തള്ളിപ്പറയുകയാണെന്നും കെമാല്‍ പാഷ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com