പ്രളയ സെസ് ജൂണ്‍ ഒന്നുമുതല്‍ ഈടാക്കില്ല; ജൂലൈയിലേക്ക് മാറ്റി

പ്രളയസെസ് ജൂണ്‍ ഒന്നുമുതല്‍ ഈടാക്കാനുള്ള തീരുമാനം മാറ്റി. ഒരുശതമാനം സെസ് ഈടാക്കുന്നത് ജൂലൈ ഒന്നിലേക്ക് മാറ്റിവച്ചു.
പ്രളയ സെസ് ജൂണ്‍ ഒന്നുമുതല്‍ ഈടാക്കില്ല; ജൂലൈയിലേക്ക് മാറ്റി


തിരുവനന്തപുരം: പ്രളയ സെസ് ജൂണ്‍ ഒന്നുമുതല്‍ ഈടാക്കാനുള്ള തീരുമാനം മാറ്റി. ഒരുശതമാനം സെസ് ഈടാക്കുന്നത് ജൂലൈ ഒന്നിലേക്ക് മാറ്റിവച്ചു. സെസിന്റെ പകുതി കേന്ദ്രസര്‍ക്കാരിലേക്ക് പോകാതിരിക്കാനാണ് നടപടി. ഇതിനായി ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം തേടും. സെസിനുമേല്‍ ജിഎസ്ടി വരുന്ന സാഹചര്യത്തിലാണ് തീരുമാനം. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ സെസിനു മേലും നികുതി വരുമെന്നതിനാല്‍ ഇത് ഒഴിവാക്കുന്നതിനായി ജിഎസ്ടി കൗണ്‍സിലിന്റെ വിജ്ഞാപനം ആവശ്യമാണ്. വിജ്ഞാപനം ഇറങ്ങിയ ശേഷം സെസ് ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സെസ് ചുമത്തല്‍ ജൂലൈയിലേയ്ക്കു മാറ്റിയത്

1% സെസ് ഏര്‍പ്പെടുത്തുമ്പോള്‍ സെസും ഉല്‍പന്ന വിലയും ചേര്‍ത്തുള്ള തുകയ്ക്കു മേലായിരിക്കും ജിഎസ്ടി ചുമത്തുകയെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം വ്യക്തമാക്കിയിരുന്നു. ഉല്‍പന്ന വിലയ്ക്കു മേല്‍ മാത്രമായിരിക്കും നികുതി എന്ന പൊതു ധാരണ തിരുത്തുന്നതാണ് വിജ്ഞാപനം. ഇത് വിലകൂടിയ ഉല്‍പന്നങ്ങള്‍ക്ക് പ്രതീക്ഷിച്ചതിനെക്കാള്‍ വിലക്കയറ്റം വരുത്തുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com