ബ്രിട്ടനിൽ മേയറായി റാന്നി സ്വദേശി 

മലയാളിയായ ടോം ആദിത്യയാണ് മേയറായി  തിരഞ്ഞെടുക്കപ്പെട്ടത്
ബ്രിട്ടനിൽ മേയറായി റാന്നി സ്വദേശി 

ലണ്ടൻ: ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് നഗരത്തിന്റെ മേയറായി മലയാളി തിരഞ്ഞെടുക്കപ്പെട്ടു. മലയാളിയായ ടോം ആദിത്യയാണ് മേയറായി  തിരഞ്ഞെടുക്കപ്പെട്ടത്. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ മേയർ ആകുന്നത്. കൺസർവേറ്റീവ് പാർട്ടിയുടെ തെക്കേ ഇന്ത്യക്കാരനായ ആദ്യ ജനപ്രതിനിധിയാണു ടോം. 

ബ്രിസ്റ്റോൾ സിറ്റിയും 9 സമീപ ജില്ലകളും ഉൾപ്പെടുന്ന പൊലീസ് ബോർഡിന്റെ വൈസ് ചെയർമാനായ ടോം  ബ്രിസ്റ്റോൾ സിറ്റി കൗൺസിലിന്റെ സമുദായ സൗഹാർദ സമിതി ചെയർമാനുമാണ്.

റാന്നി ഈരൂരിക്കൽ സ്വദേശിയാണ് ടോം. ആദിത്യപുരം തോമസ് മാത്യുവിന്റെയും ഗുലാബിയുടെയും മകനാണ്. സ്വാതന്ത്ര്യസമര സേനാനിയും പാലാ നഗരസഭയുടെ ആദ്യകാല ചെയർമാനുമായ വെട്ടം മാണിയാണ് ടോമിന്റെ ഭാര്യാപിതാവ്. ഭാര്യ: ലിനി. അഭിഷേക്, അലീന, അഡോണ, അൽഫോൻസ് എന്നിവരാണ് മക്കൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com