റിട്ടയർമെന്റിന് രണ്ട് ദിവസം ബാക്കി നിൽക്കെ സ്ഥാനക്കയറ്റത്തിന് സർക്കാർ ഉത്തരവ് ; ​വെട്ടിലായി ​ഗതാ​ഗത വകുപ്പ് , വിവാദം

ഗ​താ​ഗ​ത വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റിയാണ് നിയമന ഉത്തരവിറക്കിയത്. 
റിട്ടയർമെന്റിന് രണ്ട് ദിവസം ബാക്കി നിൽക്കെ സ്ഥാനക്കയറ്റത്തിന് സർക്കാർ ഉത്തരവ് ; ​വെട്ടിലായി ​ഗതാ​ഗത വകുപ്പ് , വിവാദം

തിരുവനന്തപുരം: റിട്ടയർമെന്റിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ​ഗതാ​ഗത വകുപ്പ് ജീവനക്കാരന് സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരം റീജയണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പി എം ഷാജിക്കാണ് ഈ പ്രത്യേക നിയമനം. ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ ക​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ  തൃശ്ശൂർ ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് കമ്മീഷണറായാണ് സ്ഥാനക്കയറ്റം നൽകിയത്. ഗ​താ​ഗ​ത വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റിയാണ് നിയമന ഉത്തരവിറക്കിയത്. 

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ ര​ണ്ട് ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീഷണർമാരുടെ ഒഴിവാണുള്ളത്. വകുപ്പ് തല പ്രമോഷൻ കമ്മിറ്റി ചേരാത്തതിനെ തുടർന്നാണ് ഇത്രയും നാൾ ഈ തസ്തിക ഒഴിച്ചിട്ടിരുന്നത്. സീനിയോറിറ്റി ലിസ്റ്റ് പരി​ഗണിച്ചാണ് നിയമനം എന്നാണ് വകുപ്പിന്റെ വിശദീകരണം.

ലിസ്റ്റ് പ്രകാരം സീനിയറായ പാലക്കാട് മേഖല ട്രാൻസ്പോർട്ട് ഓഫീസർ വിനീഷിനെ വടക്കൻ മേഖല ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറായി കോഴിക്കോടും നിയമിച്ചു. എന്നാൽ ഷാജിയുടെ നിയമനത്തിലെ വിവാദം ഒഴിവാക്കുന്നതിനായാണ് ഈ രണ്ട് സ്ഥലം നടത്തിയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com