കാലവർഷം എത്താൻ വൈകും;  ഇടവപ്പാതിയിലും മഴ എത്തിയേക്കില്ലെന്ന് സൂചന 

കഴിഞ്ഞ വർഷം മേയ് അവസാനവാരം ശക്തമായ വേനൽമഴ ലഭിച്ചിരുന്നു. ഇടവപ്പാതി തുടങ്ങുന്നതുവരെ ഈ മഴ നീണ്ടുനിൽക്കുകയും ചെയ്തു
കാലവർഷം എത്താൻ വൈകും;  ഇടവപ്പാതിയിലും മഴ എത്തിയേക്കില്ലെന്ന് സൂചന 

തിരുവനന്തപുരം: ജൂൺ നാലോടെ മഴയെത്തുമെന്നായിരുന്നു കാലാവസ്ഥാവിദഗ്ധരുടെ പ്രവചനമെങ്കിലും ഇടവപ്പാതിയോടെ മൺസൂൺ കേരളത്തിലെത്താൻ സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. കഴിഞ്ഞ വർഷം മേയ് അവസാനവാരം ശക്തമായ വേനൽമഴ ലഭിച്ചിരുന്നു. ഇടവപ്പാതി തുടങ്ങുന്നതുവരെ ഈ മഴ നീണ്ടുനിൽക്കുകയും ചെയ്തു. 

ആൻഡമാൻ മേഖലയിലെത്തി 10 ദിവസത്തിലേറെയായിട്ടും മഴമേഘങ്ങൾ ഇന്ത്യൻ തീരത്തേയ്ക്ക് ഇതുവരെ സഞ്ചരിച്ചു തുടങ്ങിയിട്ടില്ല. അറബിക്കടലിന്റെ മധ്യഭാഗത്തായി രൂപംകൊണ്ട എതിർചുഴലിയും (ആന്റി സൈക്ലോൺ) മഴമേഘങ്ങളെ തടയുന്നുണ്ട്. ഇടവപ്പാതിക്കു ആരംഭിക്കുന്നതിന് മുമ്പായി ഈയാഴ്ച ലഭിക്കേണ്ട വേനൽമഴ സംസ്ഥാനത്ത് ദുർബലമായതും ഇതുമൂലമാണെന്നാണ് നിഗമനം. 

ഈ വർഷം വേനലിൽ ലഭിച്ച മഴയുടെ അളവിൽ 55 ശതമാനം കുറവാണു രേഖപ്പെടുത്തിയിട്ടുള്ളത്. 358 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു 161 മിമി മാത്രമാണ് മഴ ലഭിച്ചത്. ആലപ്പുഴ, കണ്ണൂർ, കാസർകോട്, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിൽ 70 ശതമാനത്തിലേറെ മഴ കുറഞ്ഞു. അതേസമയം, വയനാട് ജില്ലയിൽ ശരാശരിയേക്കാൾ രണ്ട് ശതമാനം അധികം മഴ ലഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com