'തെളിവുള്ളവർ പുറത്തുവിടട്ടെ', ശരിയെങ്കിൽ എംപി സ്ഥാനം വേണ്ടെന്നു വയ്ക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2019 05:42 AM  |  

Last Updated: 30th May 2019 05:42 AM  |   A+A-   |  

Rajmohan-Unnithan

കൊല്ലം: ലോക്സഭാ ഉപതെരഞ്ഞെടുപ്പു ദിവസം വരിയിൽ നിന്നവരോടു വോട്ടു ചോദിച്ചെന്ന ആരോപണം ശരിയെന്ന് തെളിഞ്ഞാൽ എംപി സ്ഥാനം വേണ്ടെന്നു വയ്ക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. തെളിവുകൾ കയ്യിലുള്ളവർ പുറത്തു വിടട്ടെയെന്നും ആരോപണം തെളിഞ്ഞാൽ പൊതുജീവിതവും എംപി സ്ഥാനവും വേണ്ടെന്നു വയ്ക്കുമെന്നുമാണ് ഉണ്ണിത്താന്റെ വാക്കുകൾ. ആരോപണം ഉന്നയിച്ചവർ അതു തെളിയിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പു ഫണ്ടിൽ തിരിമറിയുണ്ടായതു വിഷമമുണ്ടാക്കിയെന്നും എന്നാൽ അതിന് പിന്നാലെ പോകാൻ താൽപര്യമില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.  ഫണ്ട് തിരിമറി ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നെന്നും അവർ യുക്തമായ തീരുമാനമെടുക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞു. 

കാസര്‍ഗോഡ് മണ്ഡലത്തില്‍ 40,438 വോട്ടുകളുടെ ലീഡ് നേടിയാണ് ഉണ്ണിത്താന്‍ ജയിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥിയായ സിപിഐഎമ്മിന്റെ കെ പി സതീഷ്ചന്ദ്രന്‍ 434523 വോട്ടുകള്‍ നേടിയപ്പോള്‍ 474961 വോട്ടുകളാണ് ഉണ്ണിത്താന്‍ സ്വന്തമാക്കിയത്. ബിജെപി സ്താനാര്‍ത്ഥിക്ക് 1760490 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 35 വര്‍ഷത്തിന് ശേഷമാണ് യുഡിഎഫ് കാസര്‍കോട് വിജയിക്കുന്നത്.