മുൻകൂട്ടി അറിയിക്കാതെ ട്രെയിൻ റദ്ദാക്കി ; യാത്രക്കാരിക്ക് 15,000 രൂപ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

പ​ണം തി​രി​കെ​ കി​ട്ടാ​ൻ അ​പേ​ക്ഷ കൊ​ടു​ത്ത​പ്പോ​ൾ ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്തി​ന്​ മു​മ്പ്​ ന​ൽ​കി​യി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ പണം നൽകിയില്ല.
മുൻകൂട്ടി അറിയിക്കാതെ ട്രെയിൻ റദ്ദാക്കി ; യാത്രക്കാരിക്ക് 15,000 രൂപ റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കോഴിക്കോട്: ട്രെയിൻ റദ്ദാക്കിയത് യാത്രക്കാരിയെ കൃത്യസമയത്ത് അറിയിക്കാതിരുന്ന സംഭവത്തിൽ റെയിൽവേയ്ക്ക് കോടതി പിഴ ശിക്ഷ വിധിച്ചു. കോഴിക്കോട് സ്വദേശി ​അഞ്ജലി നൽകിയ കേസിലാണ് വിധി. പരാതിക്കാരിക്ക് ടിക്കറ്റ് ചാർജായ 1962 രൂപയും 10,000 രൂപ നഷ്ടപരിഹാരവും നൽകണമെന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചത്. 3000 രൂപ കോടതി ചെലവായി നൽകാനും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 

2014 ഡിസംബറിലാണ് കേസിനാധാരമായ സംഭവം നടന്നത്. 22 ാം തിയതി കോഴിക്കോട് നിന്നും മധുരയിലേക്ക്  പോകുന്നതിന് അഞ്ജലിയും കുടുംബവും ടിക്കറ്റ് റിസർവ് ചെയ്തിരുന്നു. ​യാ​ത്ര​ക്കാ​യി കോ​ഴി​ക്കോ​ട്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ മാ​ത്ര​മാ​ണ്​ ട്രെ​യി​ൻ റ​ദ്ദാ​ക്കി​യ വി​വ​രം അ​റി​യു​ന്ന​ത്​. ഏ​റെ ബു​ദ്ധി​മു​ട്ടി യാ​ത്ര ചെ​യ്​​ത്​ തി​രി​ച്ചെ​ത്തി പ​ണം തി​രി​കെ​ കി​ട്ടാ​ൻ അ​പേ​ക്ഷ കൊ​ടു​ത്ത​പ്പോ​ൾ ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്തി​ന്​ മു​മ്പ്​ ന​ൽ​കി​യി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ പണം നൽകിയില്ല. ഇതേത്തുടർന്നാണ് ഇവർ ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്. 

റെ​യി​ൽ​വേ പാ​ല​ക്കാ​ട്​ സീ​നി​യ​ർ ഡി​വി​ഷ​ന​ൽ ക​മേ​ഴ്​​സ്യ​ൽ മാ​നേ​ജ​ർ, ചെ​ന്നൈ ഐആർസിടിസി ഡപ്യൂട്ടി ജനറൽ മാനേജർ എന്നിവരെയാണ് എതിർ കക്ഷികളാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com