'ഇല്ല ജോര്‍ജ്ജ്, ഇനി നിയമസഭയുടെ കവാടം കാണില്ല'; രൂക്ഷവിമര്‍ശനവുമായി പ്രസംഗം; വൈറല്‍

'ഇല്ല ജോര്‍ജ്ജ്, ഇനി നിയമസഭയുടെ കവാടം കാണില്ല'; രൂക്ഷവിമര്‍ശനവുമായി പ്രസംഗം; വൈറല്‍

വര്‍ഗീയതയ്‌ക്കെതിരെ എന്നും നമ്മുടെ നാട് ഒരുമിച്ചതാണ് ചരിത്രം

കോട്ടയം: പിസി ജോര്‍ജ്ജിന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശത്തിനെതിരെ പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഫോണിലൂടെ മതനിന്ദാ പരാമര്‍ശം നടത്തിയ ജോര്‍ജ്ജിനെതിരെ നടത്തിയ പ്രതിഷേധ സംഗമത്തിലെ പ്രസംഗമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്

പിസി ജോര്‍ജ്ജ് എംഎല്‍എ എന്നരീതിയില്‍ അപമര്യാദയായി പലതും പറഞ്ഞപ്പോള്‍ നമ്മള്‍ പ്രതികരിച്ചില്ല. ജനപ്രതിനിധി എന്ന നിലയില്‍  അര്‍ഹിക്കുന്ന എല്ലാ അംഗീകാരവും നമ്മള്‍ അദ്ദേഹത്തിന് നല്‍കി. അേേദ്ദഹത്തെ നമ്മള്‍ ഏറെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഈരാറ്റുപേട്ടയിലെ മുസ്ലീങ്ങള്‍ മുഴുവന്‍ തീവ്രവാദികളും ഭീകരവാദികളുമാണെന്ന് പറഞ്ഞാല്‍ കേട്ടിരിക്കാന്‍ കഴിയില്ല. ഇത്തരം പ്രസ്താവന നടത്തി  ക്രൈസ്തവ സമൂഹത്തെ മുഴുവന്‍  തങ്ങളുടെ ഭാഗമാക്കി അടുത്ത നിയമസഭാ  തെരഞ്ഞടുപ്പില്‍ എംഎല്‍എയാകാമെന്ന് ജോര്‍ജ്ജ് വിചാരിക്കുന്നുണ്ടാവും. ഇല്ല ജോര്‍ജ്ജ ഇനി നിയമസഭയുടെ കവാടം കാണാന്‍ ഈരാറ്റുപേട്ടക്കാരുടെ ഒപ്പില്ലാതെ പോകാന്‍ കഴിയില്ലെന്ന് ഇമാം പറഞ്ഞു. 

ഇവിടെയുള്ളവരെ മുഴുവന്‍ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ ഇയാള്‍ക്ക് സ്ത്രീധനം കിട്ടിയതാണോ ഈരാറ്റുപേട്ട. ഇവിടെ ആരാണ് ഭീകരവാദവും തീവ്രവാദവും കാട്ടിയതെന്ന് ജോര്‍ജ്ജ് തുറന്നുപറയണം. വര്‍ഗീയതയ്‌ക്കെതിരെ എന്നും നമ്മുടെ നാട് ഒരുമിച്ചതാണ് ചരിത്രം. ഇനി ജീവിതത്തില്‍ ആരെങ്കിലും പിസി ജോര്‍ജ്ജിന് വോട്ടുചെയ്യുമോ എന്ന് ഇമാം ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ആള്‍ക്കൂട്ടത്തിന്റെ മറുപടി. ഈരാറ്റുപേട്ടയിലെ മുസ്ലീങ്ങളും സ്‌നേഹസമ്പന്നരും ഇനി ജോര്‍ജ്ജിന് വോട്ടുചെയ്യില്ലെന്നും ഇമാം പറഞ്ഞു.

നോമ്പുകാലത്ത് പൊലീസ് വീടുകളില്‍ കയറി റെയ്ഡ് നടത്തുന്നത് അവസാനിപ്പിക്കണം. നിരപരാധികളെ പൊലീസ് ജയിലില്‍ അടച്ചിരിക്കുകയാണ്. ആദ്യം കേസെടുക്കേണ്ടത് മതസ്പര്‍ധയും സമൂദായ വിഭജനത്തിനും ശ്രമിച്ച എംഎല്‍എയുടെ പേരിലാണ്. വീടുകളില്‍ പ്രാര്‍ത്ഥിച്ചുകഴിയുന്നവരെ അറസ്റ്റ് ചെയ്താല്‍ ഇനി സ്വയം പ്രതിരോധം തീര്‍ക്കുമെന്നും ഇമാം പ്രസംഗത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com