ഒരുവിഭാഗം വിശ്വാസികള്‍ എതിരായത് തിരിച്ചടിയായി ; 'ശബരിമല' എന്ന വാക്ക് ഒഴിവാക്കി സിപിഎം റിപ്പോര്‍ട്ട്

പാര്‍ട്ടിയോടൊപ്പം നിന്നിരുന്ന വിഭാഗം എതിര്‍ചേരിയുടെ പ്രചാരണത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടു. പരമ്പരാഗതമായി പാര്‍ട്ടിക്ക് വോട്ടുചെയ്ത വിശ്വാസികളില്‍ ഒരു വിഭാഗത്തിന്റെ വോട്ട് ഇത്തവണ ലഭിച്ചില്ല
ഒരുവിഭാഗം വിശ്വാസികള്‍ എതിരായത് തിരിച്ചടിയായി ; 'ശബരിമല' എന്ന വാക്ക് ഒഴിവാക്കി സിപിഎം റിപ്പോര്‍ട്ട്

തിരുവനന്തപുരം : ശബരിമല എന്ന വാക്ക് ഒഴിവാക്കി സിപിഎം സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട്. ഒരു വിഭാഗം വിശ്വാസികള്‍ എതിരായത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എതിര്‍ചേരി തെറ്റിദ്ധാരണ പരത്തിയത് പ്രതിരോധിക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

പാര്‍ട്ടിയോടൊപ്പം നിന്നിരുന്ന വിഭാഗം എതിര്‍ചേരിയുടെ പ്രചാരണത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഇതുമൂലം പരമ്പരാഗതമായി പാര്‍ട്ടിക്ക് വോട്ടുചെയ്ത വിശ്വാസികളില്‍ ഒരു വിഭാഗത്തിന്റെ വോട്ട് ഇത്തവണ ലഭിച്ചില്ല. പ്രചാരണ സമയത്ത് വേണ്ട രീതിയില്‍ മനസ്സിലാക്കാനോ, പ്രതിരോധിക്കാനോ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ന്യൂനപക്ഷ ഏകീകരണം തിരിച്ചറിയാനായില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരുമെന്ന പേടിയില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ നല്ലൊരു ശതമാനം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ലഭിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാനസമിതിയില്‍ വിശദമായ ചര്‍ച്ച നടക്കും. ശബരിമല വിഷയം തെരഞ്ഞെടുപ്പ് തോല്‍വിയെ ബാധിച്ചിട്ടേയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അഭിപ്രായപ്പെട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com