ഓഫീസില്‍ മക്കളെ വിലക്കി കെഎസ്ആര്‍ടിസി; ലംഘിച്ചാല്‍ കര്‍ശന നടപടി

ജീവനക്കാര്‍ കുട്ടികളെ കൂട്ടി വരുന്നത് ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി
ഓഫീസില്‍ മക്കളെ വിലക്കി കെഎസ്ആര്‍ടിസി; ലംഘിച്ചാല്‍ കര്‍ശന നടപടി

കൊച്ചി; ജീവനക്കാര്‍ ഓഫീസില്‍ മക്കളുമായി വരുന്നതിനെ കര്‍ശനമായി വിലക്കി കെഎസ്ആര്‍ടിസി. ഉത്തരവ് ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കും. ജീവനക്കാര്‍ കുട്ടികളെ കൂട്ടി വരുന്നത് ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

ഓഫീസ് സമയത്ത് കുട്ടികളെ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പാലിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയത്. ഓഫീസുകള്‍, യൂണിറ്റുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com