കാര്‍ഷിക കടം;  അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാരിന്റേത് , കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യമന്ത്രി 

കുടുംബത്തിനാവശ്യമായ തുടര്‍ ധനസാഹയത്തിന്റെ കാര്യത്തിലും റിപ്പോര്‍ട്ട് കിട്ടിയ ശേഷം തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി
കാര്‍ഷിക കടം;  അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാരിന്റേത് , കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യമന്ത്രി 


തിരുവനന്തപുരം : വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം പിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പനമരം സ്വദേശി വി ദിനേഷ് കുമാറിന്റെ ആത്മഹത്യയിലാണ് സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കുടുംബത്തിനാവശ്യമായ തുടര്‍ ധനസാഹയത്തിന്റെ കാര്യത്തിലും റിപ്പോര്‍ട്ട് കിട്ടിയ ശേഷം തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  ഇക്കാര്യം ഉന്നയിച്ച് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. 

വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനായി സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഈ വര്‍ഷം അവസാനം വരെ സര്‍ക്കാര്‍ സാവകാശം പ്രഖ്യാപിച്ചിരുന്നു. കര്‍ഷകരുടെ വായ്പകള്‍ പലതും സര്‍ഫാസി നിയമത്തിന് കീഴില്‍ വരുന്നതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.  ഈ വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉയര്‍ത്തിക്കാട്ടുന്നതിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണയും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ആത്മഹത്യ ചെയ്ത ദിനേഷ്‌കുമാറിന്റെ വിധവയുമായി സംസാരിച്ച ശേഷമായിരുന്നു എം പിയായ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചത്. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തത് കാരണമുണ്ടായ സമ്മര്‍ദ്ദവും വിഷമവും അതിജീവിക്കാന്‍ കഴിയാതിരുന്നതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അവര്‍ പറഞ്ഞതായും രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com