കെവിന്റെ മൃതദേഹം കിടന്നിരുന്നത് അരയ്‌ക്കൊപ്പം വെള്ളത്തില്‍; ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചു

അനീഷിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നും മുഖത്ത് പലവട്ടം അടികൊണ്ടതിന്റെ പരുക്കുണ്ടായിരുന്നെന്നും ഡോ. കെ. മെര്‍വിന്‍ വ്യക്തമാക്കി
കെവിന്റെ മൃതദേഹം കിടന്നിരുന്നത് അരയ്‌ക്കൊപ്പം വെള്ളത്തില്‍; ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചു

കോട്ടയം; തെന്മല ചാലിയക്കരയിലെ ആറ്റില്‍ നിന്നു കെവിന്റെ മൃതദേഹം പുറത്തെടുക്കുമ്പോള്‍ അരയ്‌ക്കൊപ്പം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍. പുഴയില്‍ നിന്നു മൃതദേഹം പുറത്തെടുക്കുന്ന ദൃശ്യം കോടതിയില്‍ പ്രദര്‍ശിപ്പിച്ച ശേഷമായിരുന്നു വാദം. തുടര്‍ന്ന് ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചു. 
 
കെവിന്റെ ബന്ധു അനീഷ് സെബാസ്റ്റ്യനെ പരിശോധിച്ച ഡോക്ടറും കോടതിയില്‍ മോഴി നല്‍കി. അനീഷിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നും മുഖത്ത് പലവട്ടം അടികൊണ്ടതിന്റെ പരുക്കുണ്ടായിരുന്നെന്നും ഡോ. കെ. മെര്‍വിന്‍ വ്യക്തമാക്കി. കൂടാതെ തന്നെ ചിലര്‍ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന് അനീഷ് പറഞ്ഞതായും ഡോക്ടര്‍ മൊഴി നല്‍കി.

ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ നൈറ്റ് ഓഫിസര്‍ എഎസ്‌ഐ ടി.എം. ബിജുവിനെതിരെ ഒന്നാം പ്രതി സാനു ചാക്കോയും 3-ാം പ്രതി ഇഷാനും ഈരാറ്റുപേട്ട മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴി കോടതി താല്‍ക്കാലിക തെളിവായി സ്വീകരിച്ചു. പൊലീസുകാര്‍ ഉള്‍പ്പെട്ട കൈക്കൂലിക്കേസിലാണ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com