ഓൺലൈൻ ടാക്സി സർവീസുമായി സംസ്ഥാന സർക്കാർ; പട്ടികജാതി, പട്ടികവർ​​ഗക്കാർക്ക് കൈത്താങ്ങ്‌

തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക
ഓൺലൈൻ ടാക്സി സർവീസുമായി സംസ്ഥാന സർക്കാർ; പട്ടികജാതി, പട്ടികവർ​​ഗക്കാർക്ക് കൈത്താങ്ങ്‌

കൊല്ലം:  ഓൺലൈൻ ടാക്സി സർവീസ് ആരംഭിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. 

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ യുവാക്കൾക്കു തൊഴിൽ ലഭ്യമാക്കാൻ ലക്ഷമിട്ടാണ് ഓൺലൈൻ ടാക്സി എന്ന നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിനായി 150 വാഹനങ്ങൾ പുതുതായി വാങ്ങും. സർക്കാർ ഗ്രാന്റായി ഒരു ലക്ഷം രൂപയും ബാക്കി തുക വായ്പയായും ലഭ്യമാക്കികൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 

സ്മാർട് ഫോണിലൂടെയും വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിവരികയാണ്. പട്ടിക വർഗ വിഭാഗക്കാർ നിർമിച്ച കരകൗശല ഉൽപന്നങ്ങൾ ആമസോൺ വഴി ലഭ്യമാക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് ഓൺലൈൻ ടാക്സി എന്ന പുതിയ ആശയം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com