വയനാട്ടിലെ കര്‍ഷക ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രാഹുലിന്റെ കത്ത്

അന്വേഷണം പ്രഖ്യാപിക്കുന്നതോടൊപ്പം മരിച്ച ദിനേഷ് കുമാറിന്റെ വീട്ടുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും രാഹുല്‍ ഗാന്ധി
വയനാട്ടിലെ കര്‍ഷക ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രാഹുലിന്റെ കത്ത്

തിരുവനന്തപുരം: വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ ഗാന്ധി കത്ത് നല്‍കി. പനമരം പഞ്ചായത്തിലെ വി ദിനേഷ് കുമാര്‍ എന്ന കര്‍ഷകര്‍ ആത്മഹത്യ  ചെയ്ത സംഭവത്തിലാ് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ  രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്.  

ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി  താന്‍ ഫോണില്‍ സംസാരിച്ചിരുന്നു. വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദവും, വിഷമവും അതി ജീവിക്കാന്‍ കഴിയാതെയാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ തന്നോട് പറഞ്ഞതായും രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു 

2019 ഡിസംബര്‍ 31 വരെ കാര്‍ഷിക വായ്പകള്‍ക്കെല്ലാം കേരള സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും  വായ്പാ  തിരിച്ചടവിനായി  ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍  കര്‍ഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. അന്വേഷണം പ്രഖ്യാപിക്കുന്നതോടൊപ്പം മരിച്ച ദിനേഷ് കുമാറിന്റെ വീട്ടുകാര്‍ക്ക്  സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും രാഹുല്‍ ഗാന്ധി  കത്തില്‍  ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com