വരാപ്പുഴ കസ്റ്റഡി മരണം: എ വി ജോര്‍ജിനെ കുറ്റവിമുക്തനാക്കി, സ്ഥാനക്കയറ്റം 

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആരോപണവിധേയനായ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ കുറ്റവിമുക്തനാക്കി
വരാപ്പുഴ കസ്റ്റഡി മരണം: എ വി ജോര്‍ജിനെ കുറ്റവിമുക്തനാക്കി, സ്ഥാനക്കയറ്റം 

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആരോപണവിധേയനായ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ കുറ്റവിമുക്തനാക്കി. എ വി ജോര്‍ജ് പ്രതിയല്ല, സാക്ഷി മാത്രമാണ് എന്ന് ചൂണ്ടിക്കാണിക്കുന്ന ഡിജിപിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് വകുപ്പുതലനടപടികളില്‍ നിന്ന് ആഭ്യന്തരവകുപ്പ് ഇദ്ദേഹത്തെ ഒഴിവാക്കിയത്. വൈകാതെ തന്നെ ജോര്‍ജിന് ഡിഐജിയായി സ്ഥാനക്കയറ്റം നല്‍കിയേക്കും. ജോര്‍ജിന് സംഭവത്തില്‍ നേരിട്ട് പങ്കില്ലെന്ന് ക്രൈംബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കേസ് കൈകാര്യം ചെയ്ത രീതിയില്‍ വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാണിച്ച് എ വി ജോര്‍ജിനെ അന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എ വി ജോര്‍ജിനെതിരെ ക്രൈംബ്രാഞ്ച് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.

പൊലീസിന് നാണക്കേടുണ്ടാക്കിയ വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എ വി ജോര്‍ജിന്റെ നേരിട്ടുളള നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ടിഎഫിന്റെ നിയമസാധുത സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമാനുസൃതമല്ല ആര്‍ടിഎഫ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു മുഖ്യ ആക്ഷേപം. ഡിജിപിയുടെ ഉത്തരവില്ലാതെയാണ് എ വി ജോര്‍ജ് ആര്‍ടിഎഫ് രൂപികരിച്ചതെന്നും ഇത് ചട്ടവിരുദ്ധമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com