കക്കി ഡാം തകരുമെന്ന് വ്യാജ പ്രചാരണം; പോസ്റ്റ് ഷെയര്‍ ചെയ്യുന്നവര്‍ക്ക് എതിരെ നടപടി

വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍
കക്കി ഡാം തകരുമെന്ന് വ്യാജ പ്രചാരണം; പോസ്റ്റ് ഷെയര്‍ ചെയ്യുന്നവര്‍ക്ക് എതിരെ നടപടി

നത്ത മഴയില്‍ പത്തനംതിട്ട ജില്ലയിലെ കത്തി ഡാം തകരുമെന്നും ധാരാളം ആളുകള്‍ കൊല്ലപ്പെടുമെന്നുമുള്ള വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍. അതിശക്തമായ മഴയില്‍ കക്കി ഡാം തകരുമെന്നും ,റാന്നി താലൂക്കില്‍ വ്യാപകമായി മലയിടിച്ചില്‍ ഉണ്ടായി ധാരാളം ആളുകള്‍ കൊല്ലപ്പെടുമെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യാജവാര്‍ത്ത പ്രചരിക്കുന്നത്.

ജില്ലയില്‍ ശക്തമായ മഴ ലഭിക്കുന്നതിനാല്‍ ഇത്തരത്തില്‍ വ്യാജമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതാണ്. കൂടാതെ ശബരിമല മണ്ഡലകാലം ഉടന്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അന്യസംസ്ഥാന തീര്‍ത്ഥാടകരുടെ വരവിനെയും ബാധിക്കുന്നതാണ്.

ആയതിനാല്‍ സോഷ്യല്‍ മീഡിയയിലൂടെ കക്കി ഡാം തകരുമെന്ന് വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെയും ഈ വാര്‍ത്ത സത്യമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന മറ്റ് ആളുകള്‍ക്കെതിരെയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസുകള്‍ എടുക്കുന്നതിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്- ജില്ലാ കലക്ടര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com