കാറ്റും മഴയും: വീടിന് മുകളില്‍ മരം വീണു; നാലുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കനത്ത മഴയിലും കാറ്റിലും ഉപ്പുതറയില്‍ വീടിന് മുകളില്‍ മരം വീണ്  കൈക്കുഞ്ഞ് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി: കനത്ത മഴയിലും കാറ്റിലും ഉപ്പുതറയില്‍ വീടിന് മുകളില്‍ മരം വീണ്  കൈക്കുഞ്ഞ് മരിച്ചു. മനോഹരന്‍-റീന ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകളാണ് മരിച്ചത്.

കനത്ത മഴയിലും കാറ്റത്തും കോട്ടയത്ത് ജനറല്‍ ആശുപത്രിക്ക് മുകളില്‍ മരംവീണു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കാണ് പരിക്കേറ്റത്.

പുരുഷന്മാരുടെ 11ാം വാര്‍ഡിന് മുകളിലേക്കാണ് വാക മരം വീണത്. തലയ്ക്കും കാലിനും കൈക്കും പരിക്കേറ്റ മൂന്നുപേരെ കാഷ്വാലിറ്റിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. മരത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തകര്‍ന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്.

മഹ ചുഴലിക്കൊടുങ്കാറ്റ്  കൂടുതല്‍ ശക്തി പ്രാപിച്ച് വടക്കു പടിഞ്ഞാറന്‍ദിശയിലേക്ക് നീങ്ങുന്നു. ഇപ്പോള്‍ കോഴിക്കോടിന് 330 കിലോ മീറ്റര്‍ അകലെയാണ് മഹ നീങ്ങുന്നത്. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കടലാക്രമണം രൂക്ഷമാണ്. നാല് മീറ്ററിലധികം ഉയരമുള്ള വന്‍തിരമാലകള്‍ ഉണ്ടാകുമെന്ന് ദേശീയ സമുദ്രനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com