റേഡിയോ ജോക്കി രാജേഷ് വധക്കേസ് പ്രതി പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ടു; അപ്പുണ്ണി കടന്നുകളഞ്ഞത് കോടതിയിലേക്ക് കൊണ്ടുപോകുംവഴി

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അപ്പുണ്ണി പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ടു
റേഡിയോ ജോക്കി രാജേഷ് വധക്കേസ് പ്രതി പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ടു; അപ്പുണ്ണി കടന്നുകളഞ്ഞത് കോടതിയിലേക്ക് കൊണ്ടുപോകുംവഴി

ആലപ്പുഴ: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അപ്പുണ്ണി പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ടു. ആലപ്പുഴയില്‍ കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് രക്ഷപ്പെട്ടത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു രക്ഷപ്പെടല്‍.

2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാര്‍ച്ച് 27നു പുലര്‍ച്ചെ 1.30നു മടവൂരിലെ സ്റ്റുഡിയോയിലാണു രാജേഷ്(34) കൊല്ലപ്പെട്ടത്. റേഡിയോ ജോക്കിയായിരുന്ന രാജേഷിന് ഭാര്യയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് കൊല്ലാന്‍ പ്രവാസിയായ സത്താര്‍ അപ്പുണ്ണിക്കും സംഘത്തിനും ക്വട്ടേഷന്‍ നല്‍കുയയാരുന്നു. കേസില്‍ സത്താറിനെ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

ഖത്തറിലുള്ള വ്യവസായി ഓച്ചിറ സ്വദേശി അബ്ദുല്‍ സത്താറിന്റെ ക്വട്ടേഷന്‍ പ്രകാരം മുഹമ്മദ് സാലിഹും(അലിഭായി) അപ്പുണ്ണിയും തന്‍സീറും അടങ്ങുന്ന സംഘമാണു രാജേഷിനെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകത്തിനുശേഷം അലിഭായി, തന്‍സീര്‍ എന്നിവര്‍ക്കൊപ്പം അപ്പുണ്ണി കാറില്‍ ബെംഗളൂരുവിലേക്കു കടന്നിരുന്നു. അവിടെനിന്ന് അലിഭായി ഡല്‍ഹിക്കും അപ്പുണ്ണി ചെന്നൈയിലേക്കും പോയി. ചെന്നൈയില്‍ നിന്ന് പിന്നീട് പോണ്ടിച്ചേരി, മധുര, ധനുഷ്‌കോടി, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളിലും ഒളിവില്‍ താമസിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com