വാതിലുകളും ജനലുകളും വേണമെന്ന് ഫ്‌ലാറ്റ് ഉടമകള്‍;  മരട് ഫ്‌ലാറ്റ് പൊളിക്കലില്‍ പുതിയ പ്രതിസന്ധി

ഫ്‌ലാറ്റുകളിലെ ജനലുകളും, വാതിലുകളും, സാനിറ്ററി ഉപകരണങ്ങളും പൊളിച്ച് നീക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്
വാതിലുകളും ജനലുകളും വേണമെന്ന് ഫ്‌ലാറ്റ് ഉടമകള്‍;  മരട് ഫ്‌ലാറ്റ് പൊളിക്കലില്‍ പുതിയ പ്രതിസന്ധി

കൊച്ചി: മരടിലെ പൊളിച്ച് നീക്കുന്ന ഫ്‌ലാറ്റുകളിലെ ജനലുകളും വാതിലുകളും ഉള്‍പ്പെടെയുള്ളവ വിട്ട് കിട്ടണം എന്ന് ഫ്‌ലാറ്റ് ഉടമകളുടെ പരാതി. ഫ്‌ലാറ്റ് ഉടമകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പൊളിക്കല്‍ ചുമതലയുള്ള കമ്പനി നിലപാടെടുത്തതോടെ വീണ്ടും പ്രതിസന്ധി ഉടലെടുത്തു. 

പരാതികള്‍ പരിശോധിക്കാന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ പ്രത്യേക സിറ്റിങ് ഇന്ന് നടക്കും. ഫ്‌ലാറ്റുകളിലെ ജനലുകളും, വാതിലുകളും, സാനിറ്ററി ഉപകരണങ്ങളും പൊളിച്ച് നീക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. കരാര്‍ പ്രകാരം ഇത്തരം സാധനങ്ങളുടെ ഉടമസ്ഥാവകാശം പൊളിക്കല്‍ ചുമതലയുള്ള കമ്പനികള്‍ക്കാണ്. 

എന്നാല്‍, ഈ സാധനങ്ങളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് ചൂണ്ടിക്കാട്ടി ഫ്‌ലാറ്റ് ഉടമകള്‍ രംഗത്തെത്തി. എന്നാല്‍ സാധനങ്ങള്‍ ഇനി നീക്കാനാവില്ലെന്ന നിലപാടിലാണ് കരാര്‍ കമ്പനികള്‍. ഫ്‌ലാറ്റ് പൊളിച്ച് നീക്കാനുള്ള കരാര്‍ 2.32 കോടി രൂപയ്ക്ക് സ്വന്തമാക്കിയത് ഈ സാധനങ്ങള്‍ കൂടി കണക്കാക്കിയാണ്. ഇനി ഇവയെല്ലാം ഉടമകള്‍ക്ക് കൈമാറണം എന്ന് ആവശ്യപ്പെടുന്നത് കരാര്‍ ലംഘനമാകുമെന്നും കമ്പനികള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com