'വ്യക്തിയുടെ പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ സമുദായത്തിന്റെ മേല്‍ കെട്ടിവെയ്ക്കരുത്'; എൻഎസ്എസിനെതിരെ ഒളിയമ്പുമായി പിണറായി

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതിയ പൈതൃകമുണ്ടാവാം. ആ പൈതൃകത്തെ കൈയൊഴിയുകയാണോ വേണ്ടത്
'വ്യക്തിയുടെ പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ സമുദായത്തിന്റെ മേല്‍ കെട്ടിവെയ്ക്കരുത്'; എൻഎസ്എസിനെതിരെ ഒളിയമ്പുമായി പിണറായി

തിരുവനന്തപുരം: എന്‍എസ്എസിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നവീകരണത്തിന് തയ്യാറാകാത്ത പ്രസ്ഥാനങ്ങള്‍ അസാധുവാകുമെന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സമുദായത്തിന്റെ നേതൃത്വത്തിലുള്ള വ്യക്തിയുടെ പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ സമുദായത്തിന്റെ മേല്‍ കെട്ടിവെയ്ക്കരുത്. തെറ്റായ നേതൃത്വത്തിനെതിരെ അതത് സമുദായത്തിലെ പാവപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും ഐക്യം രൂപപ്പെടണം.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതിയ പൈതൃകമുണ്ടാവാം. ആ പൈതൃകത്തെ കൈയൊഴിയുകയാണോ വേണ്ടത്. അത് കാലാനുസൃതമായി ശക്തിപ്പെടുത്തി മുന്നോട്ട് പോവലാണ് ശരിയായ രീതി. ഇതും അത്തരമാളുകള്‍ ആലോചിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com