സ്വകാര്യ സ്വത്ത് നശിപ്പിച്ചാല്‍ 5 വര്‍ഷം തടവും പിഴയും; ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ട് നിയമസഭ

സ്‌ഫോടക വസ്തുവോ, തീയോ ഉപയോഗിച്ചുള്ള ആക്രമണം നടത്തിയാല്‍ ജീവപര്യന്തമോ, പത്ത് വര്‍ഷം തടവും പിഴയുമോ ആണ് ബില്ലില്‍ ശിക്ഷയായി നിഷ്‌കര്‍ശിക്കുന്നത്
സ്വകാര്യ സ്വത്ത് നശിപ്പിച്ചാല്‍ 5 വര്‍ഷം തടവും പിഴയും; ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ട് നിയമസഭ

തിരുവനന്തപുരം: സ്വകാര്യ സ്വത്ത് നശിപ്പിച്ചാല്‍ ശിക്ഷിക്കുന്നതിനും നഷ്ടപരിഹാരം ഈടാക്കാനുമുള്ള ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഹര്‍ത്താല്‍, പ്രകടനം, ആഘോഷങ്ങള്‍ എന്നിവയുടെ പേരില്‍ സ്വകാര്യ സ്വത്ത് നശിപ്പിച്ചാല്‍ നഷ്ടം വരുത്തുന്നയാള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് തടവും പിഴയുമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. 

2019ലെ കേരള സ്വകാര്യ സ്വത്ത് നാശനഷ്ടം തടയലും നഷ്ടപരിഹാരം നല്‍കലും ബില്ലാണ് സഭയില്‍ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ജി സുധാകരന്‍ അവതരിപ്പിച്ചത്. നേരത്തെ സര്‍ക്കാര്‍ ഇതില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. 

സ്‌ഫോടക വസ്തുവോ, തീയോ ഉപയോഗിച്ചുള്ള ആക്രമണം നടത്തിയാല്‍ ജീവപര്യന്തമോ, പത്ത് വര്‍ഷം തടവും പിഴയുമോ ആണ് ബില്ലില്‍ ശിക്ഷയായി നിഷ്‌കര്‍ശിക്കുന്നത്. കേസില്‍ ജാമ്യം ലഭിക്കില്ല. കോടതി വിധിക്കുന്ന നഷ്ടപരിഹാരം ഈടാക്കാനായി റവന്യൂ റിക്കവറി നടപ്പിലാക്കാം. ആക്രമണങ്ങള്‍ വീഡിയോയില്‍ പകര്‍ത്താന്‍ ബില്ല് പൊലീസിന് അധികാരം നല്‍കുന്നുമുണ്ട്...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com