കൊളജ് വിദ്യാര്‍ത്ഥിനിയെ സഹപാഠി മര്‍ദിച്ചു, സംഭവം കണ്ടുനിന്ന കൂട്ടുകാരി ബോധരഹിതയായി

കോളജില്‍ നിന്നു കൂട്ടുകാരിക്കൊപ്പം പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയെ ബൈക്കില്‍ എത്തിയ വിദ്യാര്‍ഥി ക്രൂരമായി  മര്‍ദിക്കുകയായിരുന്നു
കൊളജ് വിദ്യാര്‍ത്ഥിനിയെ സഹപാഠി മര്‍ദിച്ചു, സംഭവം കണ്ടുനിന്ന കൂട്ടുകാരി ബോധരഹിതയായി

കൊല്ലം; കൊല്ലം അഞ്ചലില്‍ സ്വകാര്യ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയ്ക്ക് അതേ കോളജിലെ വിദ്യാര്‍ഥിയുടെ ക്രൂരമര്‍ദനം. പട്ടാപ്പകല്‍ നടുറോഡില്‍ വെച്ചായിരുന്നു. സംഭവം കണ്ടുനിന്ന കൂട്ടുകാരി ബോധരഹിതയായി. അടിയേറ്റു പെണ്‍കുട്ടിയുടെ മൂക്കിലൂടെ ചോര വാര്‍ന്നതു കണ്ടാണ് സുഹൃത്ത് അബോധാവസ്ഥയിലായത്. സംഭവത്തില്‍ യുവാവിന് എതിരേ പൊലീസ് കേസെടുത്തു. 

ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിയോടെ അഞ്ചല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനു സമീപത്തായിരുന്നു സംഭവം. ഇടമുളയ്ക്കല്‍ പടിഞ്ഞാറ്റിന്‍കരയിലെ കോളജില്‍ നിന്നു കൂട്ടുകാരിക്കൊപ്പം പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയെ ബൈക്കില്‍ എത്തിയ വിദ്യാര്‍ഥി ക്രൂരമായി  മര്‍ദിക്കുകയായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു.

പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും മര്‍ദിച്ചയാള്‍ കടന്നു കളഞ്ഞു. പെണ്‍കുട്ടികളെ നാട്ടുകാരാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അഞ്ചല്‍ അരീപ്ലാച്ചി സ്വദേശിയാണ് പെണ്‍കുട്ടിയെ മര്‍ദിച്ചത്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com