പൊലീസിനെ കയറൂരി വിടരുത്; യുഎപിഎ ചുമത്തിയതില്‍ സര്‍ക്കാരിനെതിരെ എഐവൈഎഫ് 

ആശയപ്രചരണത്തെ വെടിയുണ്ട കൊണ്ടും യുഎപിഎ പോലെയുള്ള കരിനിയമങ്ങള്‍ കൊണ്ടും നേരിടുന്ന നടപടി എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ല
പൊലീസിനെ കയറൂരി വിടരുത്; യുഎപിഎ ചുമത്തിയതില്‍ സര്‍ക്കാരിനെതിരെ എഐവൈഎഫ് 

തിരുവനന്തപുരം: മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തു എന്നിരോപിച്ച് യുഎപിഎ ചുമത്തി കോഴിക്കോട് രണ്ടു പേരെ അറസ്റ്റു ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് എഐവൈഎഫ്. 

ആശയപ്രചരണത്തെ വെടിയുണ്ട കൊണ്ടും യുഎപിഎ പോലെയുള്ള കരിനിയമങ്ങള്‍ കൊണ്ടും നേരിടുന്ന നടപടി എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ലെന്ന് എഐെൈവഫ് പ്രസ്താവനയില്‍ പറഞ്ഞു. കോഴിക്കോട് പന്തീരങ്കാവ് പൊലീസ് ആണ് അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തിരിക്കുന്നത്.

യുഎപിഎ നിയമത്തിനെതിരെ രാജ്യത്ത് വലിയ പ്രക്ഷോഭം ഉയര്‍ത്തി കൊണ്ടു വന്നിട്ടുള്ള പ്രസ്ഥാനമാണ് ഇടതുപക്ഷം. അതേ നിയമം ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോള്‍ ഇത്തരത്തില്‍ ആശയപ്രചരണം നടത്തിയതിന്റെ പേരില്‍ പ്രയോഗിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. പൊലീസിനെ കയറൂരിവിട്ടാല്‍ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിലാണ് കോട്ടം ഉണ്ടാകുന്നതെന്നും അതിനിടയാകാതിരിക്കാന്‍ പൊലീസിനു മേല്‍ കര്‍ശന നിയന്ത്രണമുണ്ടാകണമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആര്‍.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com