യൂത്ത് കോൺ​ഗ്രസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോ​ട്ടെ​ടു​പ്പ് ഡിസം​ബ​ര്‍ നാ​ലു​മു​ത​ല്‍ ഏ​ഴു​വ​രെ

ഡി​സം​ബ​ർ എ​ട്ടി​ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും​വി​ധ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മീ​ക​രി​ച്ച​ത്
യൂത്ത് കോൺ​ഗ്രസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോ​ട്ടെ​ടു​പ്പ് ഡിസം​ബ​ര്‍ നാ​ലു​മു​ത​ല്‍ ഏ​ഴു​വ​രെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന യൂ​ത്ത് കോ​ണ്‍ഗ്ര​സി​ൽ സം​ഘ​ട​നാ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ർ എ​ട്ടി​ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും​വി​ധ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മീ​ക​രി​ച്ച​ത്. ര​ണ്ടാം തീ​യ​തി മു​ത​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​പ​ടി​ക​ള്‍ക്ക് തു​ട​ക്ക​മാ​കും. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അം​ഗ​ത്വം ഓ​ണ്‍ലൈ​നാ​യി മാ​ത്ര​മേ സ്വീ​ക​രി​ക്കൂ​വെ​ന്ന് സം​സ്ഥാ​ന യൂ​ത്ത് കോ​ണ്‍ഗ്ര​സി​​ന്റെ ചുമതലയുളള ആ​ര്‍ ര​വീ​ന്ദ്ര​ദാ​സ് അ​റി​യി​ച്ചു.

 തെ​ര​ഞ്ഞെ​ടു​പ്പി​​ന്റെ സ​മ​യ​ക്ര​മ​വും  പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം 10 വ​രെ​യാ​യി​രി​ക്കും അം​ഗ​ത്വ​വി​ത​ര​ണം. മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ അ​ഭി​മു​ഖം 11, 12 തീ​യ​തി​ക​ളി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന 16 മു​ത​ല്‍ 20 വ​രെ. 16 മു​ത​ല്‍ 21 വ​രെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. 23ന് ​ചി​ഹ്‌​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കും. ഡി​സം​ബ​ര്‍ നാ​ലു​മു​ത​ല്‍ ഏ​ഴു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. എ​ട്ടി​ന്​ ഫ​ലം പ്ര​ഖ്യാ​പി​ക്കും.

നേരത്തെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട്​ നി​ര്‍ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നം സ​ജീ​വ​മ​ല്ലാ​ത്ത​ത് ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍ന്ന കെപിസിസി രാ​ഷ്​​ട്രീ​യ​കാ​ര്യ​സ​മി​തി​യി​ൽ സ​ജീ​വ ച​ര്‍ച്ച​യാ​യി​രു​ന്നു. ലോ​ക്‌​സ​ഭ​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡീ​ൻ കു​ര്യാ​ക്കോ​സ്​ സ്ഥാ​ന​മൊ​ഴി​യാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com